|    Sep 26 Tue, 2017 12:50 pm
Home   >  Todays Paper  >  page 7  >  

ലോക്‌സഭയുടെ ഗാലറിയില്‍ നിന്നു ചാടി പ്രതിഷേധിക്കാന്‍ യുവാവിന്റെ ശ്രമം

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ലോക്‌സഭയുടെ സന്ദര്‍ശക ഗാലറിയില്‍ നിന്നു സഭയുടെ നടുത്തളത്തിലേക്കു ചാടി പ്രതിഷേധിക്കാന്‍ യുവാവിന്റെ ശ്രമം. ഇന്നലെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ആദ്യവട്ടം പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മധ്യപ്രദേശ് സ്വദേശി രാകേഷ് സിങ് ബാഗെല്‍ സന്ദര്‍ശക ഗാലറിയുടെ മുന്‍നിരയില്‍ നിന്ന് കൈവരിക്കു മുകളിലൂടെ താഴേക്കു ചാടാന്‍ ശ്രമിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഗാലറിയില്‍ മഫ്തിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ച രാകേഷിന്റെ വായ പൊത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പുറത്തേക്കു കൊണ്ടു പോയി. ലോക്‌സഭയിലെ ബിജെപി അംഗവും ബുലന്ദ്ശഹര്‍ എംപിയുമായ ബോല സിങിന്റെ ശുപാര്‍ശയിലാണ് ബിജെപി പ്രവര്‍ത്തകനായ രാകേഷ് പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗാലറിയില്‍ എത്തിയത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 11.20ന് സഭ പിരിഞ്ഞതിനു തൊട്ടു പിന്നാലെയായതിനാല്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ചേംബര്‍ വിട്ടു പോയതിനു പിന്നാലെയായിരുന്നു രാകേഷ് നടുത്തളത്തിലേക്കു ചാടാന്‍ ശ്രമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക