|    Jan 21 Sat, 2017 6:55 pm
FLASH NEWS

ലോക്‌സഭയില്‍ വാഗ്വാദം: രാഹുല്‍ഗാന്ധിക്ക് സുഖനിദ്ര

Published : 21st July 2016 | Posted By: sdq

rahul-gandhi-parliament-sleepingന്യൂഡല്‍ഹിഗുജറാത്തില്‍ ദലിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തെച്ചൊല്ലി ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നല്ല ഉറക്കത്തില്‍. ചൂടുപിടിച്ച ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഉറങ്ങിയതിനെ ബിജെപി-ബിഎസ്പി അംഗങ്ങള്‍ വിമര്‍ശിച്ചു.
ഗുജറാത്തില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മറുപടി പറയുമ്പോള്‍ രാഹുല്‍ ഉറക്കമായിരുന്നു.
ഇത് കാമറകള്‍ പകര്‍ത്തി. കോണ്‍ഗ്രസ്സിന് ദലിത് രാഷ്ട്രീയത്തില്‍ മാത്രമാണു താല്‍പര്യമെന്നും ദലിതുകള്‍ക്ക് നീതി ലഭിക്കുന്നതില്‍ ശ്രദ്ധയില്ലെന്നുമാണ് രാഹുലിന്റെ ഉറക്കം കാണിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. ദലിത് വിഷയങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി എടുക്കുന്നില്ലെന്ന് ബിഎസ്പി നേതാവ് മായാവതിയും കുറ്റപ്പെടുത്തി.


എന്നാല്‍, രാഹുല്‍ഗാന്ധി മൊബൈല്‍ഫോണ്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നും ഉറങ്ങുകയായിരുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞത്. ചുറ്റും ശബ്ദകോലാഹലമുണ്ടാവുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുകയെന്ന് കോണ്‍ഗ്രസ് എംപി രേണുക ചൗധരി ചോദിച്ചു. 2015 നവംബര്‍ 26ന് ലോക്‌സഭയില്‍ ചര്‍ച്ചനടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയ ചിത്രം കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഉയര്‍ത്തിക്കാണിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 153 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക