|    Sep 22 Sat, 2018 7:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോക്പാല്‍: യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

Published : 22nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനസമിതിയുടെ നാലാമത്തെ യോഗവും കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ മൂന്നു യോഗങ്ങളും ബഹിഷ്‌കരിച്ചിരുന്നു. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് സമിതി അംഗമാണെന്നിരിക്കെ ഇന്നലത്തെ യോഗത്തിലും പ്രത്യേക ക്ഷണിതാവായിട്ടാണു ഖാര്‍ഗെക്ക് ക്ഷണം ലഭിച്ചിരുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ നാലാമത്തെ യോഗമായിരുന്നു ഇന്നലെ നിശ്ചയിച്ചിരുന്നത്. സമിതിയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍, ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്, രാഷ്ട്രപതി തിരഞ്ഞെടുക്കുന്ന നിയമവിദഗ്ധന്‍ എന്നിവരാണ് അംഗങ്ങള്‍. ഇത്തരത്തില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമിതി അംഗമാണെന്നിരിക്കെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹത്തിന് നാലാം യോഗത്തിലും ക്ഷണം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് യോഗം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇക്കാര്യം പ്രധാനമന്ത്രിയെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷശബ്ദം ഒഴിവാക്കാണ് ഭരണപക്ഷ ശ്രമമെന്നും യോഗം പ്രഹസനമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

x

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss