|    Sep 26 Tue, 2017 12:47 pm
Home   >  Todays Paper  >  page 7  >  

ലോക്പാല്‍ നിയമനം നടത്താത്തതില്‍ സുപ്രിംകോടതിക്ക് അതൃപ്തി

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 2014ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടും ഇതുവരെ ലോക്പാല്‍ നിയമനം നടത്താത്തതില്‍ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു. ലോക്പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അതൃപ്തി അറിയിച്ചത്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി നേതാവിനെ ഉള്‍പ്പെടുത്തിക്കൊണ്ട് നിയമം ഭേദഗതി ചെയ്യുന്നതിലുള്ള താമസമാണ് നിയമനം വൈകുന്നതിന് കാരണമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു.
ഹരജി ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. ദീര്‍ഘകാലത്തെ പോരാട്ടത്തിനു ശേഷമാണ് ലോക്പാല്‍ ബില്ല് പാസാക്കിയതെന്നും അതിനുശേഷം സര്‍ക്കാര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. 2014ല്‍ നിയമം വിജ്ഞാപനം ചെയ്തിട്ടും രാജ്യത്ത് ലോക്പാല്‍ നിലവില്‍വന്നിട്ടില്ല. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവാക്കുന്നതിന് കോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവാക്കണമെങ്കില്‍ ആ കക്ഷിക്ക് നിശ്ചിത എണ്ണം എംപിമാര്‍ വേണമെന്ന് റോഹ്തഗി പറഞ്ഞു. ലോക്പാല്‍ സെലക് ഷന്‍ കമ്മിറ്റിയില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ ഉള്‍പ്പെടുത്താന്‍ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക