|    Aug 16 Wed, 2017 8:35 pm
FLASH NEWS

ലോക്കപ്പ് മര്‍ദ്ദനം;കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

Published : 28th October 2016 | Posted By: SMR

കൊല്ലം: അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനില്‍ ദലിത് യുവാക്കളെ എസ്‌ഐയും പോലിസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതില്‍  പ്രതിഷേധിച്ച് കൊല്ലം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.  കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. ദലിത് യുവാക്കളെ പോലിസ് സ്റ്റേഷനില്‍ വച്ച് അതി ക്രൂരമായി മര്‍ദ്ദിച്ച എസ്.ഐയേയും പോലീസ് ഉദ്യോഗസ്ഥന്മാരേയും സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത് പട്ടികജാതി പീഢന നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ക്രൂരമായ പീഢനത്തിന് വിധേയരായ ദലിത് യുവാക്കള്‍ക്ക് മതിയായ ചികില്‍സ നിഷേധിച്ച സംഭവം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസി സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷത വഹിച്ചു. കെസി രാജന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, ജി പ്രതാപവര്‍മ്മ തമ്പാന്‍, എംഎം നസീര്‍, ജി രതികുമാര്‍,. പി ജര്‍മിയാസ്, സൂരജ് രവി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക