|    Jul 17 Tue, 2018 11:42 am
FLASH NEWS
Home   >  Kerala   >  

ലോക്കപ്പുകളില്‍ സിസി ക്യാമറ സ്ഥാപിക്കാന്‍ ഉത്തരവ്

Published : 14th April 2018 | Posted By: mi.ptk

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ഉത്തരവ്. സംസ്ഥാനത്തെ ലോക്കപ്പുള്ള എല്ലാ സ്‌റ്റേഷനുകളിലും രണ്ട് ദിവസത്തിനുളളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ ഉത്തരവിട്ടു.

471 സ്‌റ്റേഷനുകളിലാണ് സിസിടിവി ക്യാമറകള്‍  സ്ഥാപിക്കുന്നത്. ക്യാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എസ്പിക്ക് കൈമാറണമെന്നും ബെഹറ പറഞ്ഞു. അതാത് സ്‌റ്റേഷനിലെ കമ്പ്യൂട്ടറുമായി സിസിടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ ഡിവിഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു.വരാപ്പുഴ കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss