|    Sep 26 Tue, 2017 11:45 pm

ലോകോത്തര ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും: മുഖ്യമന്ത്രി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: യോഗ, കളരി സമ്പ്രദായം ഇവയെല്ലാം ഒന്നിച്ചുവരുന്ന ലോകോത്തര നിലവാരത്തില്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ആയുഷ് മിഷന്‍, ഭാരതീയ ചികില്‍സാ വകുപ്പ്, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ്, ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം, ഔഷധസസ്യ ബോര്‍ഡ് എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. ലാഭത്തില്‍ മാത്രം കണ്ണുവെച്ച് പ്രവര്‍ത്തിക്കേണ്ട മേഖലയല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ തലമുറയ്ക്ക് ആയുര്‍വേദത്തെപ്പറ്റി അവബോധം ഉണ്ടാക്കണം. സ്‌കൂള്‍ തലം മുതല്‍ ആയുര്‍വേദത്തെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ 9 കോടി രൂപ ചെലവില്‍ റിസര്‍ച്ച് സെന്റര്‍ ഒരുവര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്,  ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍, ദേശീയ ആയുഷ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഔഷധി മാനേജിങ് ഡയറക്ടര്‍ കെ പി ഉത്തമന്‍, ആരോഗ്യ സര്‍വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ ഡോ.എ നളിനാക്ഷന്‍, ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.പി കെ അശോക്, ഡപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. വിമല, ഡോ. പി ഹരിദാസ്, ഡോ.കെ എസ് സുകേശ്,പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക