|    Nov 21 Tue, 2017 3:30 pm
FLASH NEWS
Home   >  Dont Miss   >  

ലോകാവസാന നിലവറ വീണ്ടും തുറന്നു; വീഡിയോ കാണാം

Published : 6th March 2017 | Posted By: frfrlnz

nilavara
ഒസ്‌ലോ: നോര്‍വെയിലേ ലോകാവസാന നിലവറ വീണ്ടും തുറന്നു.പശ്ചിമേഷ്യയില്‍ നിന്ന് വിത്തുകള്‍ എത്തിയതിനെ തുടര്‍ന്നാണ് നിര്‍മ്മാണത്തിന് ശേഷം രണ്ടാം തവണ നിലവറ തുറക്കുന്നത്.ലോകാവസാന നിലവറയെപറ്റി ഇതിന് മുമ്പ് കേട്ടിട്ടുണ്ടോ.പ്രകൃതി ദുരന്തം,യുദ്ധം എന്നിവ മൂലം ലോകം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ രക്ഷിക്കാനായി നോര്‍വെ, സ്വീഡന്‍, ഫിന്‍ലന്റ്, ഡെന്‍മാര്‍ക്ക്, ഐസ് ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ 2006ല്‍ ഉദ്ഘാടനം ചെയ്തതാണ് നിലവറ.

Doomsday-vault-1
2008 ഫെബ്രുവരിയില്‍ ഇത് പ്രവര്‍ത്തന സജ്ജമായി. സ്വാല്‍ബാര്‍ഡ് എന്ന പ്രദേശത്താണ് നിലവറയുള്ളത്.  ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് മുഴുവന്‍ ഉരുകി കഴിഞ്ഞാലും വെള്ളത്തിനടിയില്‍പ്പെടാതിരിക്കാനാണ് ഉത്തരധ്രുവത്തോട് ചേര്‍ന്നുള്ള സ്വാല്‍ബാര്‍ഡ് പ്രദേശത്ത് നിലവറ നിര്‍മ്മിച്ചത്.
എല്ലാ പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും പ്രതിരോധിക്കാന്‍ ശക്തിയുള്ളതാണ് ഈ പേടകം. 40 ലക്ഷം വിത്തു സാമ്പിളുകള്‍ സൂക്ഷിക്കാന്‍ പേടകത്തിന് കഴിയും. നിലവില്‍ 8.60 ലക്ഷം വിത്തുണ്ട്.ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം വിത്തുകള്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാം നശിച്ചു കഴിഞ്ഞാലും വീണ്ടും ലോകജനതയ്ക്ക് കൃഷി തുടങ്ങുക എന്നതാണ് പേടകത്തിന്റെ ലക്ഷ്യം.

Doomsday-vault2
സിറിയയിലെ യുദ്ധത്തെ തുടര്‍ന്നാണ് നിലവറ ആദ്യമായി തുറന്നത്. സിറിയയിലെ അലെപോയിലും  സമാനമായ  നിലവറ ഉണ്ടായിരുന്നു. എന്നാല്‍ 2015 വരെ വിത്തുകള്‍ സുക്ഷിക്കാനായിരുന്നു ഈ കേന്ദ്രം. ഈ നിലവറയെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബെയ്‌റുത്തിലേക്ക് മാറ്റിയിരുന്നു. മാറ്റത്തിനിടെ അപൂര്‍വ്വം വിത്തിനങ്ങള്‍ ഈ നിലവറയില്‍ നിന്ന് നഷ്ടമായിരുന്നു. ഇത് ലഭിക്കാന്‍ വേണ്ടിയാണ് പുതിയ ലോകാവസാന നിലവറ ആദ്യമായി തുറന്നത്.  ഇതിലെ വിത്തുകള്‍ 200 വര്‍ഷം വരെ കേടാവാതെ സുക്ഷിക്കാം.

91810

വീഡിയോ കാണാം

. https://youtu.be/r2wdlOFuGrE

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക