|    Apr 27 Fri, 2018 10:43 am
FLASH NEWS

ലോകാരോഗ്യ ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

Published : 9th April 2018 | Posted By: kasim kzm

തിരുവല്ല: മഴക്കാലപൂര്‍വ്വ ശുചീകരണം, ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഭാഗമായി ലോകാരോഗ്യ ദിനത്തില്‍ പെരിങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രതാ ദിനമായി ആചരിച്ചു.ചാത്തങ്കരി മുതല്‍ പെരിങ്ങര ജംഗ്ഷന്‍ വരെയും.എം.സി റോഡില്‍ പെരുന്തുരുത്തി ഭാഗം ഇരുവശങ്ങളും ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ മിനിമോള്‍ ജോസ്, ആനി ഏബ്രഹാം, ഷൈനി ചെറിയാന്‍, വിലാസിനി ഷാജി, റേച്ചല്‍ തോമസ്, എന്‍.എം. ഷിബു, പി ബി സന്ദീപ് കുമാര്‍, പി.ജി.പ്രകാശ്, ശാന്തമ്മ ആര്‍ നായര്‍, അസി.സെക്രട്ടറി കെ.വി.രാധാകൃഷ്ണന്‍ നായര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ  തൊഴിലുറപ്പ് സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു .
മല്ലപ്പള്ളി: ആരോഗ്യ ജാഗ്രത കാംപയന്റെ  ഭാഗമായി, ലോക ആരോഗ്യ ദിനത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മല്ലപ്പള്ളി താലൂക്ക്  ആശുപത്രിയും പരിസരവും ശുചീകരിച്ചു. ആശുപത്രി പരിസരത്ത് നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പ്ലാസ്റ്റിക് ശേഖരണ യൂനിറ്റിന് കൈമാറും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു ഭായ് മോഹന്‍,  വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന സുനില്‍, അംഗങ്ങളായ കോശി പി സഖറിയ, ജോയിന്റ് ബിഡിഒ ഗീത, കെ രാജന്‍, ഡോ.നിഷ, ഡോ. അന്നപൂര്‍ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശുപത്രിയിലെ ജീവനക്കാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss