|    Apr 25 Wed, 2018 8:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോകാരംഭം മുതല്‍ ബലാല്‍സംഗമുണ്ട്: ബിജെപി നേതാവ്

Published : 24th July 2016 | Posted By: SMR

ചണ്ഡീഗഡ്: ബലാല്‍സംഗം ലോകാരംഭം മുതല്‍ നിലവിലുണ്ടെന്ന് ബിജെപി വനിതാ നേതാവ് നിര്‍മല്‍ ബൈരാഗി. ഹരിയാനയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ അതേ അക്രമികള്‍ തന്നെ വീണ്ടും പീഡിപ്പിച്ചതിനെതിരേ പ്രതിഷേധം പുകയുന്നതിനിടെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമിതയായ വനിതാ നേതാവിന്റെ പ്രതികരണം.
ബിജെപിയുടെ സംസ്ഥാന വനിതാ വിഭാഗത്തിന്റെ അധ്യക്ഷയാണ് ബൈരാഗി. കഴിഞ്ഞ ആഴ്ച രോഹ്തക്കില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി അഞ്ചുപേര്‍ ബലാല്‍സംഗത്തിനിരയാക്കിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഇതേ പെണ്‍കുട്ടിയെ 2013ല്‍ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളാണ്. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ നല്ല ജോലി ചെയ്യുന്നുണ്ടെന്ന് ബൈരാഗി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss