|    May 1 Mon, 2017 9:42 am
FLASH NEWS

ലോകായുക്ത: മൂന്നു മാസത്തിനകം തീരുമാനം വേണം കോടതി

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും ഫലപ്രദവും നിഷ്പക്ഷവും സ്വതന്ത്രവും ശക്തവുമായ ലോകായുക്ത രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് അമര്‍സിങ് സെഗാള്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി നിവേദനമായി പരിഗണിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ നിയമ നീതിന്യായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
ഹരജിക്കാരനായ അഡ്വ. അശ്വിന്‍ ഉപാധ്യായയോട് സര്‍ക്കാര്‍ ആശയവിനിമയം നടത്താനും തീരുമാനം പ്രതികൂലമാണെങ്കില്‍ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഉപാധ്യായയുടെ നിവേദനം മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉന്നയിച്ച വിഷയം പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം അഭിഭാഷകന്‍ ജസ്മീത്ത് സിങ് അറിയിച്ചതിനു പിന്നാലെയാണ് കോടതി ഉത്തരവ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day