|    Aug 19 Sun, 2018 3:26 am
FLASH NEWS
Home   >  Editpage  >  Second edit  >  

ലോകവ്യാപാര സംഘടന

Published : 6th August 2018 | Posted By: kasim kzm

പിഞ്ഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍, അതെത്ര പഴക്കമുള്ളതാണെങ്കിലും തകര്‍ക്കുകയെന്നതാണ് ട്രംപിന്റെ നയം. അയല്‍പക്കരാഷ്ട്രങ്ങളായ കാനഡയും മെക്‌സിക്കോയുമൊക്കെ ട്രംപിന്റെ ‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യമുണ്ടാക്കുന്ന അനര്‍ഥങ്ങളെക്കുറിച്ച് വലിയ ആശങ്കയിലാണ്.
യുഎസിന്റെ അത്തരം നീക്കങ്ങളുടെ ഏറ്റവും പ്രധാന ഇരയായിരിക്കും പഴയ ഗാട്ടിന്റെ പിന്‍ഗാമിയായ ലോകവ്യാപാര സംഘടന (ഡബ്ല്യൂടിഒ). അമേരിക്കന്‍ സ്വാധീനം ഏറെയുള്ള സംഘടന അന്താരാഷ്ട്രതലത്തില്‍ ശക്തമായ നീക്കങ്ങളുണ്ടാവുന്നില്ല എങ്കില്‍ മിക്കവാറും പഴയ ലീഗ് ഓഫ് നാഷന്‍സിനെപ്പോലെ അപ്രത്യക്ഷമാവാനാണിട. ലീഗ് ഓഫ് നാഷന്‍സ് ആസ്ഥാനമായി ഉപയോഗിച്ചിരുന്ന ജനീവയിലെ കെട്ടിടത്തിലാണ് ഇപ്പോള്‍ അതു പ്രവര്‍ത്തിക്കുന്നത്.
അമേരിക്കയിലേക്കുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതിയുടെ മേല്‍ വലിയ ചുങ്കം ചുമത്തിയാണ് ട്രംപ് ലോക വ്യാപാര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പാരവയ്ക്കുന്നത്. ചൈന പല അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കും ചുങ്കം ചുമത്താന്‍ തുടങ്ങിയതോടെ വ്യാപാരയുദ്ധത്തിനു തുടക്കമായി. അവിടെ നിര്‍ത്താതെ, സംഘടനയുടെ അപ്പീല്‍ അതോറിറ്റിയിലേക്കുള്ള യുഎസിന്റെ നാമനിര്‍ദേശം ട്രംപ് തടഞ്ഞുവയ്ക്കുകയും ചെയ്തു. ഡബ്ല്യൂടിഒയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss