|    Dec 17 Sun, 2017 1:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലോകവ്യാപാര കേന്ദ്രം തകര്‍ത്തത് സിഐഎയെന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍

Published : 15th July 2017 | Posted By: fsq

 

വാഷിങ്ടണ്‍: സപ്തംബര്‍ 11ലെ ലോകവ്യാപാര കേന്ദ്രം ആക്രമണം യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎ ആസൂത്രണം ചെയ്തതായിരുന്നുവെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 36 വര്‍ഷം അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്കു വേണ്ടി ജോലിചെയ്ത് 79കാരനായ ഹൊവാര്‍ഡാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. തനിക്ക് ആഴ്ചകളോളം സംപ്രേഷണം ചെയ്യാനുണ്ടെന്നുപറഞ്ഞാണ് ലോകവ്യാപാര കേന്ദ്രം തകര്‍ക്കുന്നതില്‍ പങ്കാളിയായ ഹൊവാര്‍ഡിന്റെ വെളിപ്പെടുത്തല്‍. യുവര്‍ന്യൂസ് വെയര്‍.കോം ആണ് വാര്‍ത്ത പുറത്തുവിട്ടത്. സ്‌ഫോടനങ്ങള്‍ നടത്തുന്നതിനും നിയന്ത്രിത സ്‌ഫോടനങ്ങള്‍വഴി വലിയ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനും വിദഗ്ധ—നാണ് ഹൊവാര്‍ഡ്. എന്‍ജിനീയറിങ് പശ്ചാത്തലമുള്ള തന്നെ അതിനുവേണ്ടിയാണ് അമേരിക്ക കൂടുതലും ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ സിഗരറ്റ് കത്തിച്ചുകൊണ്ട് സ്‌ഫോടനമുണ്ടാക്കാനും 80 നില കെട്ടിടം തകര്‍ക്കാനും തനിക്ക് സാധിക്കുമെന്നും ഹൊവാര്‍ഡ് പറഞ്ഞു. ഇത്തരത്തിലുള്ള എത്രയോ ആസൂത്രിത സ്‌ഫോടനങ്ങള്‍ സിഐഎക്കുവേണ്ടി താന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2001ല്‍ ലോകവ്യാപാര കേന്ദ്രം ആസൂത്രിതമായി തകര്‍ക്കാന്‍ (കണ്‍ട്രോള്‍ഡ് ഡിമോലിഷന്‍) അമേരിക്കന്‍ ഭരണകൂടം സിഐഎയെ ഏല്‍പിക്കുകയായിരുന്നു.വ്യാപാര കേന്ദ്രത്തിന്റെ ഓരോ നിലകളും വിജയകരമായി തകരുന്നുണ്ടോ എന്നു പരിശോധിക്കുന്ന സംഘത്തിലായിരുന്നു ഹൊവാര്‍ഡ്. സ്‌ഫോടനം നടത്തി കെട്ടിടം തകര്‍ക്കുന്നതിനായി 7 ഓപറേഷനുകളാണ് സിഐഎ നേരിട്ടു നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.  ഒരു രാജ്യസ്‌നേഹി എന്ന നിലയ്ക്ക് ലോകവ്യാപാര കേന്ദ്രം തകര്‍ക്കുന്നത് മഹത്തായ കാര്യമായിരുന്നുവെന്നാണു താന്‍ കരുതിയിരുന്നത്. രാജ്യസ്‌നേഹമുള്ള എന്നെപ്പോലെയുള്ള ഉദ്യോഗസ്ഥരെയാണ് ഇത്തരം നീക്കങ്ങള്‍ക്കായി അവര്‍ ഉപയോഗപ്പെടുത്തുക. എന്നാല്‍ ഇപ്പോള്‍ എനിക്കു വല്ലായ്മ തോന്നുന്നു.  ലോകവ്യാപാര കേന്ദ്രം തകര്‍ക്കാന്‍ സൈനികമായ നാനോ തെര്‍മല്‍ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss