|    Jan 25 Wed, 2017 12:56 am
FLASH NEWS

ലോകവയോജന ദിനാഘോഷം: ജില്ലാതല ഉദ്ഘാടനം നാളെ

Published : 30th September 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ലോകവയോജന ദിനമായ ഒക്‌ടോബര്‍ ഒന്നിന് കേരള സാമൂഹികസുരക്ഷാ മിഷന്റെയും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെയും സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസിന്റെ നേതൃത്വത്തി ല്‍ വളരുന്ന കേരളം വളര്‍ത്തിയവര്‍ക്കാകണം എന്ന പേരില്‍ ലോകവയോജന ദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ. കെ പി ജയരാജന്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക