|    Jan 23 Tue, 2018 3:42 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകറെക്കോഡ് തുകയ്ക്ക് പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്

Published : 30th July 2016 | Posted By: SMR

ലണ്ടന്‍: ലോക ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തുകയ്ക്ക് ഫ്രഞ്ച് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ഇംഗീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്. 100 മില്യണ്‍ യൂറോയ്ക്കാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസില്‍ നിന്ന് പോഗ്ബ തന്റെ മുന്‍ തട്ടകമായ മാഞ്ചസ്റ്ററിലെത്തുന്നത്. യൂറോ കപ്പിനു ശേഷം അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്ന താരം അവിടെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനായെന്നും ഉടന്‍ തന്നെ മാഞ്ചസ്റ്റര്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഡെയ്‌ലി മെയ്ല്‍ റിപോര്‍ട്ട് ചെയ്തു.
പോഗ്ബയുടെ കൈമാറ്റം യാഥാര്‍ഥ്യമാവുന്നതോടെ വെയ്ല്‍സ് സൂപ്പര്‍ താരം ഗരെത് ബേലിനായി സ്പാനിഷ് വമ്പന്‍മാ രായ റയല്‍ മാഡ്രിഡ് ചെലവിട്ട 86 മില്യണ്‍ യൂറോയെന്ന മുന്‍ ലോക റെക്കോഡാണ് തിരുത്തപ്പെടുക.
ആഴ്ചയില്‍ 2,90,000 യൂറോ പ്രതിഫലത്തിന് മാഞ്ചസ്റ്ററുമായി പോഗ്ബ അഞ്ചു വര്‍ഷത്തെ കരാറില്‍ ഒപ്പിടുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. താരത്തിനു ക്ലബ്ബില്‍ ആറാം നമ്പര്‍ ജഴ്‌സിയാണ് മാഞ്ചസ്റ്റര്‍ മാറ്റിവച്ചിരിക്കുന്നതെന്നും ഡെയ്‌ലി മെയ്ല്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day