|    Nov 19 Mon, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ലോകരാഷ്ട്രങ്ങളൊന്നാകെ ശ്രമിച്ചാലും ഇസ്‌ലാമിനെ തകര്‍ക്കാനാവില്ല’

Published : 11th November 2018 | Posted By: kasim kzm

കോട്ടയം: പ്രവാചകന്‍ ജനങ്ങള്‍ക്കൊപ്പം എന്ന സന്ദേശമുയര്‍ത്തി ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഡിസംബര്‍ 10 വരെ നടത്തുന്ന “പ്രിയപ്പെട്ട നബി’ കാംപയിന് തുടക്കമായി. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കുമ്മനം കുളപ്പുരക്കടവില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ നിര്‍വഹിച്ചു.
ലോകരാഷ്ട്രങ്ങള്‍ ഒന്നാകെ ശ്രമിച്ചാലും ഇസ്്‌ലാമിനെ തകര്‍ക്കാനാവില്ലെന്നും ഒരിക്കലും തകര്‍ന്നടിയാത്ത ഇസ്്‌ലാമിനെയാണ് അല്ലാഹു നല്‍കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ രംഗങ്ങളിലും മാതൃകാപുരുഷനാണ് പ്രവാചകന്‍ മുഹമ്മദ് നബി. ആ പ്രവാചകന്റെ അനുയായികളായി മാറാനും സമുദായങ്ങളില്‍ മാന്യരാവാനുമുള്ള സൗഭാഗ്യവും അല്ലാഹു നല്‍കി. അത്തരത്തിലുള്ള പ്രവാചകനെക്കുറിച്ച് ജനങ്ങളെ ഉല്‍ബുദ്ധരാക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം നിസാറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് അബ്്ദുര്‍റസാഖ് മൗലവി പ്രമേയം അവതരിപ്പിച്ചു.
അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ബഹുദൈവത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പുതിയ പതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക ചുറ്റുപാടില്‍ നബിജീവിതം മനസ്സിലാക്കി അതില്‍ വിശ്വാസമര്‍പ്പിച്ച്് ആദര്‍ശത്തെയും സമൂഹത്തെയും ശാക്തീകരിക്കേണ്ടത് ആവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പ്രവാചകന്റെ അധ്യാപനങ്ങളില്‍ മതവും രാഷ്ട്രീയവുമുണ്ട്. കലയും കമ്പോളവും കായികവിനോദങ്ങളുമുണ്ട്. ഇഹലോകവും പരലോകവുമുണ്ട്. പ്രവാചകന്‍ ദന്തഗോപുരവാസിയായിരുന്നില്ല. ജനങ്ങളില്‍ നിന്നകന്ന് ആരാധനാ കാര്യങ്ങളില്‍ മാത്രം ശ്രദ്ധപുലര്‍ത്തി മസ്ജിദിന്റെ മിഹ്്‌റാബില്‍ ഒതുങ്ങിയ ആളായിരുന്നില്ല. ജനങ്ങള്‍ക്കൊപ്പം ഉറങ്ങിയും സുഖദുഃഖങ്ങളില്‍ പങ്കാളിയായി പ്രതിസന്ധികളില്‍ ഒപ്പംനടന്ന് നേതൃത്വം നല്‍കിയ നേതാവായിരുന്നു പ്രവാചകനെന്നും പ്രമേയം വ്യക്തമാക്കുന്നു. ദേശീയ സമിതി അംഗം അമാനുല്ല ബാഖവി സന്ദേശം നല്‍കി.
ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയും പ്രശസ്ത മതപ്രഭാഷകനുമായ ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. താജ് ജുമാ മസ്ജിദ് ചീഫ് ഇമാം എ പി ഷിഫാര്‍ മൗലവി കൗസരി, താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം സിറാജുദ്ദീന്‍ മൗലവി അല്‍ ഖാസിമി, സേട്ട് ജുമാ മസ്ജിദ് ചീഫ് ഇമാം സാദിഖ് മന്നാനി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മൗലവി അല്‍ ഖാസിമി, സംസ്ഥാന സമിതി അംഗങ്ങളായ സെയ്ദ് മുഹമ്മദ് അല്‍ഖാസിമി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കോട്ടയം ജില്ലാ പ്രസിഡന്റ് അന്‍സാരി മൗലവി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി സംസാരിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss