|    Oct 17 Wed, 2018 3:12 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകമെങ്ങും ഗോളാഘോഷം : യൂറോപ്പില്‍ നിന്ന് ബെല്‍ജിയം

Published : 6th September 2017 | Posted By: fsq

 

ഏതന്‍സ്: ലോക രാജ്യങ്ങളുടെ കാല്‍പന്ത് പോരാട്ടത്തിന് യൂറോപ്പില്‍ നിന്ന് ആദ്യം യോഗ്യത നേടി ബെല്‍ജിയം. തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ ഗ്രീസിനെ തോല്‍പിച്ചാണ് ബെല്‍ജിയം യോഗ്യത കടമ്പ കടന്നത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. ആതിഥേയരായതിനാല്‍ റഷ്യയ്ക്ക് ലോകകപ്പ് യോഗ്യത ലഭിച്ചിരുന്നു. ഇതിനു പുറമെ, യൂറോപ്പില്‍ നിന്ന് മല്‍സരിച്ച് യോഗ്യത നേടിയ ആദ്യ രാജ്യമാണ് ബെല്‍ജിയം. ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കുന്ന ആറാമത്തെ രാജ്യമാണ് ബെല്‍ജിയം. ഗ്രീസില്‍ വച്ച് നടന്ന മല്‍സരത്തില്‍ ഗോള്‍രഹിതമായ 70 മിനിറ്റുകള്‍ക്ക് ശേഷമാണ് ബെല്‍ജിയം ജയം കണ്ടത്. ടോട്ടനം ഡിഫന്‍ഡര്‍ വെര്‍ടോംഗന്റെ ലോങ് റേഞ്ച് ഗോള്‍ ബെല്‍ജിയത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ടോട്ടനത്തിന്റെ തന്നെ മിഡ്ഫീല്‍ഡര്‍ ഡെംബെലെയുടേതായിരുന്നു അസിസ്റ്റ്. എന്നാല്‍, മൂന്ന് മിനിറ്റിനകം തന്നെ ഗ്രീസ് ബെല്‍ജിയത്തിന്റെ ആധിപത്യം തകര്‍ത്തു. 73ാം മിനിറ്റില്‍ സെകയിലൂടെ ഗ്രീസ് സമനില പിടിച്ചപ്പോള്‍ അടുത്ത ഗോള്‍ പിറക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. 74ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ ലുകാകു ബെല്‍ജിയത്തിനു വേണ്ടി വിജയ വല കുലുക്കി. പിന്നീട് തിരിച്ചടിക്കാനുള്ള ഗ്രീസിന്റെ ശ്രമങ്ങള്‍ വിഫലമാക്കിയ ബെല്‍ജിയം ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. യൂറോപ്യന്‍ മേഖലയിലെ ഗ്രൂപ്പ് എച്ചില്‍ നിന്ന്് ചാംപ്യന്മാരായാണ് ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന്റെ റഷ്യന്‍ യാത്ര. എട്ട് മല്‍സരങ്ങള്‍ പിന്നിട്ട ബെല്‍ജിയം 22 പോയിന്റാണ് അക്കൗണ്ടിലാക്കിയത്. ഇത്രയും മല്‍സരങ്ങളില്‍ 35 ഗോള്‍ കണ്ടെത്തിയ ഏദന്‍ ഹസാര്‍ഡും സംഘവും ആകെ വഴങ്ങിയത് മൂന്ന് ഗോളുകളാണ്. ബെല്‍ജിയത്തിനും റഷ്യയ്ക്കും പുറമെ ബ്രസീല്‍, ജപ്പാന്‍, ഇറാന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് നിലവില്‍ ലോകകപ്പ് കളിക്കാന്‍ അര്‍ഹത നേടിയത്. ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീല്‍ ആദ്യ യോഗ്യത സ്വന്തമാക്കിയപ്പോള്‍ വടക്കേ അമേരിക്കന്‍- കരീബിയന്‍ മേഖലയില്‍ നിന്നാണ് മെക്‌സിക്കോ റഷ്യയിലേക്ക് എത്തിയത്. ഇറാനും ജപ്പാനും ഏഷ്യന്‍ മേഖലയില്‍ നിന്നും യോഗ്യത നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss