|    Mar 27 Mon, 2017 12:19 pm
FLASH NEWS

ലോകമുണ്ടായ കാലം മുതല്‍ തന്നെ ബലാല്‍സംഗവുമുണ്ടെന്ന് ബിജെപി നേതാവ്

Published : 23rd July 2016 | Posted By: mi.ptk

rape

ഹരിയാന: ലോകം ഉണ്ടായ കാലത്ത് തന്നെ പിറവിയെടുത്ത ഒന്നാണ് ബലാല്‍സംഗങ്ങളുമെന്ന് ബിജെപി വനിതാ നേതാവ് നിര്‍മല്‍ ഭൈരഗി. രണ്ട് വര്‍ഷം മുമ്പ് മാനഭംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടി വീണ്ടും അതേ പ്രതികളാല്‍ റോത്തകില്‍ കൂട്ടബലാല്‍സംഗത്തിനിരയായതിന്റെ അന്വേഷണ പുരോഗതിയെക്കുറിച്ച് സംസാരിക്കവെയാണ് ഭൈരഗിയുടെ വിവാദ പ്രസ്താവന.
കോളേജിന് പുറത്ത് വച്ച് കഴിഞ്ഞ ആഴ്ച അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയും ബോധം കെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി ദേശീയ പാതയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.ഈ സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ 2013ല്‍ ഇതേപെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ഭൈരഗി അതിന് സമയമെടുക്കുമെന്നും പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക