|    Apr 28 Fri, 2017 2:03 am
FLASH NEWS

ലോകബാങ്ക് സഹായമുള്ള പഞ്ചായത്ത് പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കി

Published : 1st November 2016 | Posted By: SMR

കാസര്‍കോട്്: ലോകബാങ്ക് ധനസഹായമായി പിന്നാക്ക പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന രണ്ടുകോടി  രൂപയുടെ പ്രൊജക്ടുകള്‍ക്കും ഡിപിസി അംഗീകാരം നല്‍കി. ബെള്ളൂര്‍, എന്‍മകജെ, ഈസ്റ്റ് എളേരി, കുമ്പഡാജെ, വലിയപറമ്പ പഞ്ചായത്തുകളുടെ പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെ ഒഴിവുകളിലേക്ക് തനത് ഫണ്ടുപയോഗിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. തനത് ഫണ്ടില്ലാത്ത  പഞ്ചായത്തുകളില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്ല ാന്‍ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുന്നതിന് സംസ്ഥാന കോ-ഓഡിനേഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. നിലവില്‍ 18 അസി. എന്‍ജിനിയര്‍മാരുടെ ഒഴിവുകളാണുള്ളത്. സ്ഥിരമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ലോകബാങ്ക് സഹായത്തോടെയുള്ള പെര്‍ഫോമന്‍സ് ഗ്രാന്റിന്  പദ്ധതികള്‍ സമര്‍പ്പിച്ച അജാനൂര്‍, ബളാല്‍, ബെള്ളൂര്‍, ഈസ്റ്റ് എളേരി, മടിക്കൈ, കിനാനൂര്‍-കരിന്തളം, മീഞ്ച, പടന്ന, എന്‍മകജെ, ചെറുവത്തൂര്‍, വൊ ര്‍ക്കാടി, ഉദുമ, മുളിയാര്‍, പിലിക്കോട്, കുമ്പള, കുമ്പഡാജെ  പഞ്ചായത്തുകളുടെ പദ്ധതികള്‍ അംഗീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ, വലിയപറമ്പ പഞ്ചായത്ത്  എന്നിവയുടെ പദ്ധതികള്‍ അടുത്ത യോഗത്തിലേക്ക് മാറ്റി. 18 പഞ്ചായത്തുകള്‍ പ്രൊജക്ടുകള്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല. അംഗീകാരം നേടിയ പ്രൊജക്ടുകള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കണമെന്ന് ഡിപിസി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീറും മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍  കെ ജീവന്‍ ബാബുവും നിര്‍ദ്ദേശിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാകലക്ടര്‍ കെ  ജീവന്‍ബാബു, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, കോഓഡിനേറ്റര്‍ ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day