|    Jun 29 Thu, 2017 6:08 pm
FLASH NEWS

ലോകബാങ്ക് ഫണ്ട് ദുരുപയോഗം; എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ഹൈക്കോടതി നോട്ടിസ്

Published : 27th October 2016 | Posted By: SMR

പെര്‍ള:ലോക ബാങ്ക്  ഫണ്ട് ദുരുപയോഗം ചെയ്ത് എണ്‍മകജെ പഞ്ചായത്ത് ഭരണ സമിതി ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതില്‍   ഹാജരാകാന്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നോട്ടീസ് അയച്ചു. ഗ്രാമസഭയിലെ ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ, മുന്‍ഗണന മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി പദ്ധതി നടപ്പിലാക്കുന്നുവെന്നും സര്‍ക്കാറിന്റെയും മറ്റ് ഏജന്‍സികളുടേയും ഫണ്ട് ലഭിച്ച പദ്ധതികള്‍ക്ക് വീണ്ടും ലോകബാങ്ക് ഫണ്ട് നീക്കിവച്ചത് ദുരുപയാഗം ചെയ്യാനുമാണെന്ന് കാണിച്ച്    പഞ്ചായത്ത് അംഗം സിദ്ദിഖ് വോളമുഖരും പൊതുപ്രവര്‍ത്തകന്‍ എം കെ രമേശും ഹൈക്കോടതില്‍ നല്‍കിയ ഹരജിയിലാണ് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നോട്ടീസ് അയച്ചത്. ലോകബാങ്ക് ഫണ്ട് വിനിയോഗയുമായി ബന്ധപ്പെട്ട് എ ണ്‍മകജെ പഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷവും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. ഭരണസമിതി യോഗത്തിനിടെ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും നാല് യൂഡിഎഫ് അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ്് സസ്‌പെന്റ്് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക