|    Sep 22 Sat, 2018 7:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോകബാങ്കില്‍ നിന്ന് വായ്പ എടുക്കരുതെന്ന് സിപിഎം പറഞ്ഞിട്ടില്ല

Published : 30th August 2018 | Posted By: kasim kzm

ആലപ്പുഴ: ലോകബാങ്കില്‍ നിന്നു വായ്പയെടുക്കാന്‍ പാടില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്നു മന്ത്രി തോമസ് ഐസക്. നിബന്ധനകള്‍ ഉണ്ടാവാന്‍ പാടില്ല എന്നു മാത്രമേ നിലപാടുള്ളൂ. വിദേശ ഏജന്‍സികള്‍ ഇടനിലക്കാരായി ഉണ്ടാവില്ല. കില ആയിരിക്കും നടത്തിപ്പ് ഏജന്‍സി.
വിദേശ ഓഡിറ്റിങും ഉണ്ടാവില്ല. സിഎജി ആയിരിക്കും ഓഡിറ്റിങ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെത്തുടര്‍ന്ന് കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. പ്രളയാനന്തര നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുന്നതു ചര്‍ച്ചചെയ്യാന്‍ ലോകബാങ്ക്, കേന്ദ്രസംഘങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഡല്‍ഹിയില്‍ നിന്നാണ് 12 അംഗ ലോകബാങ്ക് സംഘം എത്തിയത്. ഉദാരമായ വ്യവസ്ഥകളോടുകൂടിയ ദീര്‍ഘകാല വായ്പയാണു ലോകബാങ്കിനോടു കേരളം അഭ്യര്‍ഥിക്കുന്നത്. സംഘം 15 ദിവസം കേരളത്തില്‍ തങ്ങി വിശദ പഠനം നടത്തും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തിയാവും ലോകബാങ്ക് തീരുമാനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss