|    Nov 17 Sat, 2018 8:39 pm
FLASH NEWS

ലോകനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും: മന്ത്രി രാമകൃഷ്ണന്‍

Published : 5th August 2018 | Posted By: kasim kzm

താമരശ്ശേരി: ഇടത്തരക്കാരുടേയും പാവപ്പെട്ടവരുടേയും കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് പുതിയ സ്മാര്‍ട് ക്ലാസ്—റൂമുകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍-എക്—സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.പൂനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്—കൂളിലെ സ്മാര്‍ട് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്—കൂളുകളില്‍ പുതുതായി പ്രവേശനം നേടിയതായും മന്ത്രി പറഞ്ഞു.
നല്ല ക്ലാസ്—റൂമുകളിലെ മികച്ച പഠനം കുട്ടികളുടെ ഭാവിയിലും വ്യക്തിത്വത്തിലും പ്രതിഫലിക്കും അതിനായി വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യ സംരക്ഷണവും മികച്ച പരിചരണവും അവര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു .
പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച എന്‍എസ്എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ കെ സി റിജു കുമാര്‍, ഭൂമിത്ര സേന ക്ലബ്ബിന് നേതൃത്വം നല്‍കിയ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
2018 ലെ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളിലെ വിജയശതമാനം ഉയര്‍ത്തിയതിനുള്ള പിടിഎയുടെ ഉപഹാരം സ്—കൂളിന് സമ്മാനിച്ചു. ഈ വര്‍ഷം മുതല്‍ സ്—കൂളില്‍ നടപ്പാക്കുന്ന വിജയവസന്തം പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷക്കീല ടീച്ചര്‍ നിര്‍വ്വഹിച്ചു.
സ്—കൂള്‍ പ്രിന്‍സിപ്പാള്‍ റെനി ജോര്‍ജ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി കെ സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ഉസ്മാന്‍ മാസ്റ്റര്‍, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ കെ പി സക്കീന, നാസര്‍ എസ്റ്റേറ്റ് മുക്ക്, എ കെ ഗോപാലന്‍, എ പി രാഘവന്‍ , തൊളോത്ത് മുഹമ്മദ് പങ്കെടുത്തു. പിടിഎ പ്രസിഡന്റ് എന്‍ അജിത്കുമാര്‍,വൈസ്പ്രസിഡണ്ട് പി പി ലത്തീഫ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss