|    Nov 15 Thu, 2018 5:51 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലോകത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപോര്‍ട്ട്‌

Published : 10th November 2018 | Posted By: kasim kzm

ലണ്ടന്‍: ലോകത്ത് കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതായി റിപോര്‍ട്ട്. മെഡിക്കന്‍ മാഗസിന്‍ ലാന്‍സെറ്റാണ് 1950 മുതല്‍ 2017വരെയുള്ള കണക്കുകള്‍ വിശകലനം ചെയ്തുള്ള റിപോര്‍ട്ട് പുറത്തുവിട്ടത്. ജനസംഖ്യക്ക് ആനുപാതികമായി കുട്ടികളുടെ എണ്ണത്തില്‍ കുറവുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു. കുട്ടികളേക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ വൃദ്ധരുടെ എണ്ണം വര്‍ധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
1950ല്‍ ലോകത്ത് അമ്മമാര്‍ക്ക് ശരാശരി 4.7 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2017ലെ കണക്കുപ്രകാരം അമ്മമാര്‍ക്ക് ശരാശരി 2.4 കുട്ടികളാണ് ഉള്ളത്. രാജ്യങ്ങളുടെ മാത്രം കണക്കെടുക്കുമ്പോള്‍ വലിയ അന്തരം ചൂണ്ടിക്കാട്ടുന്നു. നൈഗര്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ അമ്മമാര്‍ക്കുള്ള ശരാശരി കുട്ടികളുടെ എണ്ണം 7.1 ആണ്. എന്നാല്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതു ശരാശരി ഒന്നാണ്. ബ്രിട്ടനില്‍ അമ്മമാര്‍ക്കുള്ള ശരാശരി കുട്ടികളുടെ എണ്ണം 1.7 ആണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ കണക്കാണ്. 1950ലെ അവസ്ഥയെ അപേക്ഷിച്ച് 2017ല്‍ കുട്ടികളുടെ എണ്ണത്തില്‍ ശരാശരി 2.1 കുറവാണ് വന്നിട്ടുള്ളത്.
ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള യൂറോപ്, യുഎസ്, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ജനനനിരക്ക് കുറവാണ്. അതേസമയം ഇവിടങ്ങളില്‍ ജനസംഖ്യ കുറയുന്നുമില്ല. കുടിയേറ്റവും മരണനിരക്കിലെ കുറവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടുംബാസൂത്രണവും സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയും ഒരു കുട്ടിയിലേക്ക് ഒതുങ്ങുന്നതിനു കാരണമായി പറയുന്നു.
അമ്മമാര്‍ക്ക് ശരാശരി അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ളത് നൈഗര്‍, ഛാഡ്, സോമാലിയ, മാലി, അഫ്ഗാനിസ്താന്‍, ദക്ഷിണസുദാന്‍, ഉഗാണ്ട എന്നീ രാജ്യങ്ങളിലാണ്. ശരാശരി കുട്ടികളുടെ എണ്ണം രണ്ടില്‍ കുറവ് സൈപ്രസ്, തായ്‌വാന്‍, ദക്ഷിണകൊറിയ, പോര്‍ട്ടോറിക്കോ, തായ്‌ലന്‍ഡ്, പോളണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss