|    Mar 24 Fri, 2017 12:00 am
FLASH NEWS

ലോകത്ത് ഒരിടത്തും നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നില്ല: മന്ത്രി കെ ടി ജലീല്‍

Published : 27th August 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ലോകത്ത് ഒരിടത്തും നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നില്ലെന്ന് മന്ത്രി കെ ടി ജലീല്‍. കാഞ്ഞിരപ്പള്ളിയില്‍ കെഎംഎ മെഡിക്കല്‍ കെയര്‍ ഡയാലിസീസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നവര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. ഒരു മതവും ആരെയും നിര്‍ബന്ധിച്ച് മതത്തിലേക്ക് ക്ഷണിക്കണമെന്ന് കല്‍പിച്ചിട്ടില്ല. ദൈവം ഒരു പ്രവാചകന്‍മാരെയും അതിനു നിയോഗിച്ചിട്ടില്ലെന്നിരിക്കെ മതത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരപ്പള്ളി കെഎംഎ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും നിര്‍ധനരായ വൃക്ക രോഗികള്‍ക്കു സൗജന്യമായി ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ ഡോ. എന്‍ ജയരാജ്, പി സി ജോര്‍ജ്, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, വാര്‍ഡംഗം സുബിന്‍സലിം, കാഞ്ഞിരപ്പള്ളി ടൗണ്‍ മസ്ജിദ് ഇമാം സൈനൂല്‍ ആബ്ദീന്‍ മൗലവി, ചെയര്‍മാന്‍ അഡ്വ. ഷാനുകാസിം, പ്രസിഡന്റ് വിജിലി മുഹമ്മദ്, ഷാജി പാലയക്കല്‍ സംസാരിച്ചു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക