|    Dec 11 Tue, 2018 11:55 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോകത്ത് ഏറ്റവുമധികം പണം സ്വീകരിക്കുന്ന രാജ്യം ഇന്ത്യ

Published : 14th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2017ല്‍ ലോകത്ത് ഏറ്റവുമധികം പണം സ്വീകരിച്ച രാജ്യം ഇന്ത്യയാണെന്ന് റിപോര്‍ട്ടുകള്‍. ഏകദേശം 6,900 കോടി യുഎസ്് ഡോളര്‍ രാജ്യത്തേ—ക്ക് അയക്കപ്പെടുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ-പസഫിക് മേഖലകള്‍ മാത്രം 25,600 ലക്ഷം യുഎസ് ഡോളര്‍ സ്വീകരിച്ചതായാണ് റിപോര്‍ട്ട്.
റെമിറ്റോസ്‌കോപ്പ് എന്ന ഏജന്‍സിയുടെ റിപോര്‍ട്ട് പ്രകാരം ഇന്ത്യ (6,900 ലക്ഷം യുഎസ് ഡോളര്‍), ചൈന (6,400 ലക്ഷം യുഎസ് ഡോളര്‍), ഫിലിപ്പീന്‍സ് (3,300 ലക്ഷം യുഎസ് ഡോളര്‍) എന്നീ രാജ്യങ്ങളാണ് പണം സ്വീകരിക്കുന്നതില്‍ മുന്‍പന്തിയില്‍. പാകിസ്താന്‍ (2,000 ലക്ഷം യുഎസ് ഡോളര്‍), വിയറ്റ്‌നാം (1,400 ലക്ഷം യുഎസ് ഡോളര്‍) എന്നീ രാജ്യങ്ങളും ഏറ്റവുമധികം പണം സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏഷ്യാ-പസഫിക് മേഖലകളിലേക്ക് അയക്കപ്പെടുന്ന പണത്തിന്റെ 70 ശതമാനവും വരുന്നത് ഈ മേഖലയ്ക്കു പുറത്തുനിന്നാണ്. ഇതില്‍ 32 ശതമാനം ഗള്‍ഫ് മേഖലയില്‍ നിന്നും 26 ശതമാനം നോര്‍ത്ത് അമേരിക്ക, 12 ശതമാനം യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുമാണെന്നാണ്  പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss