|    Jun 24 Sun, 2018 1:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലോകത്ത് ഏറ്റവും ‘വിലയുള്ള’ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്

Published : 18th January 2017 | Posted By: fsq

 

ദുബയ്: ലോകത്ത് ഏറ്റവും ‘വിലയുള്ള’ പാസ്‌പോര്‍ട്ട് എന്ന പദവി ജര്‍മന്‍ പാസ്‌പോര്‍ട്ടിന്. പൗരന്‍മാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍ അടിസ്ഥാനമാക്കി നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ജര്‍മനി ഒന്നാംസ്ഥാനം നേടിയത്. 157 വിസ ഫ്രീ സ്‌കോറാണ് ജര്‍മനിക്ക് ലഭിച്ചത്. ദക്ഷിണ കൊറിയയെ മറികടന്ന് രണ്ടാംസ്ഥാനം നേടിയ സിംഗപ്പൂര്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടുന്ന ഏഷ്യന്‍ രാജ്യമായി മാറി. 156 വിസഫ്രീ സ്‌കോറാണ് സിംഗപ്പൂരിനുള്ളത്. 78ാം സ്ഥാനത്തുള്ള ഇന്ത്യയുടെ സ്‌കോര്‍ 46 ആണ്. ചൈന പട്ടികയില്‍ 58ാമതായി ഇടംപിടിച്ചപ്പോള്‍ പാകിസ്താന് 94ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പട്ടികയില്‍ ഏറ്റവും പിറകിലുള്ളത് ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനാണ്. 23 വിസഫ്രീ സ്‌കോറുകള്‍ മാത്രമാണ് അഫ്ഗാന് നേടാനായത്. വ്യത്യസ്ത രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ അതിര്‍ത്തി കടക്കുന്നതു സംബന്ധിച്ചുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആര്‍ട്ടണ്‍ ക്യാപ്പിറ്റല്‍സിന്റെ ഗ്ലോബല്‍ റാങ്കിങ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. ഒരു രാജ്യത്തെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍, അല്ലെങ്കില്‍ രാജ്യത്ത് പ്രവേശിക്കുന്നതോടെ വിസ ലഭിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലോകത്തെ ജനപ്രിയ ഓണ്‍ലൈന്‍ ഇന്ററാക്റ്റീവ് ടൂള്‍ ഉപയോഗിച്ച് ശേഖരിച്ചാണ് വിസ ഫ്രീസ്‌കോര്‍ നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss