|    Jul 23 Mon, 2018 9:16 pm
FLASH NEWS
Home   >  Pravasi   >  

ലോകത്ത് ഉന്നത ജീവിത നിലവാരത്തില്‍ ജീവിക്കുന്നവര്‍ ജി.സി.സി. പൗരന്‍മാര്‍

Published : 23rd October 2016 | Posted By: mi.ptk

zogby

ദുബയ്:  ലോകത്ത് ഏറ്റവും നല്ല ജീവിത നിലവാരത്തില്‍ ജീവിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ജി.സി.സി പൗരന്‍മാണന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. സൊഗ്ബി റിസര്‍ച്ച് സര്‍വ്വീസസ് എന്ന സ്ഥാപനം നടത്തിയ ഗവേഷണത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. 22 രാജ്യങ്ങളിലെ 24,000 പൗരന്‍മാരില്‍ നിന്നുമാണ് ഈ സ്ഥാപനം പ്രതികരണം ശേഖരിച്ചത്. ശുഭാപ്തി വിശ്വാസം, ആത്മധൈര്യം,സംതൃപ്തി, അവബോധം തുടങ്ങിയ വിഷയങ്ങളില്‍ വിവരം ശേഖരിച്ചാണ് ഈ സ്ഥാപനം പഠനം നടത്തിയത്. പ്രമുഖ ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്ക ഉള്‍പ്പെടെയുള്ള 22 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. സംതൃപ്താരയ രാജ്യക്കാരില്‍ ഏറ്റവും മുന്‍പന്തിയില്‍ സിംഗപ്പൂരും രണ്ടാം സ്ഥാനം മലേസ്യക്കുമാണ്. മൂന്നാം സ്ഥാനം യു.എ.ഇ.യും തൊട്ടു താഴെയുള്ള രാജ്യങ്ങള്‍ ഒമാന്‍, ഖത്തര്‍, ഡന്‍മാര്‍ക്ക്. സ്വീഡന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളാണ്. അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ ജി.സി.സി. രാജ്യങ്ങളിലെ ജീവിത നിലവാരത്തേക്കാള്‍ പിറകിലാണ്. ഏറ്റവും പിറകില്‍ ഇന്തോനേസ്യയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss