|    Dec 12 Tue, 2017 1:46 pm
FLASH NEWS
Home   >  National   >  

ലോകത്തെ പത്ത്‌പേരുടെ ക്രിമിനല്‍ പട്ടികയില്‍ മോദിയും; ഗൂഗിളിന് കോടതിയുടെ നോട്ടീസ്

Published : 20th July 2016 | Posted By: mi.ptk

google-search-modi

അലഹബാദ്:  ഗൂഗിള്‍ സെര്‍ച്ചില്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും. ലോകത്തെ പത്ത് പ്രമുഖ കുറ്റവാളികളിലൊരാളായി മോദിയെ ചിത്രീകരിക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും കാണിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ്,ഇന്ത്യന്‍ തലവന്‍ രാജന്‍ ആനന്ദന്‍ എന്നിവര്‍ക്ക് അലഹബാദ് കോടതി നോട്ടീസ് അയച്ചു.
മോദിയെ പ്രമുഖ കുറ്റവാളികളിലൊരാളി ചിത്രീകരിക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. മോദിയുടെ ഫോട്ടോ ക്രിമിനല്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്  ഗൂഗിളിന് രേഖാമൂലം പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതില്‍ നടപടിയുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇക്കാര്യം നേരത്തെ വിവാദമായതിനെ തുടര്‍ന്ന് ഗൂഗിള്‍ ഔദ്യോഗികമായി മാപ്പപേക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ ഒഴിവാക്കാന്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉസാമ ബിന്‍ലാദന്‍,ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ക്കൊപ്പം മോദിയുടെ ചിത്രവും പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴും തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക