|    Dec 19 Wed, 2018 1:13 am
FLASH NEWS
Home   >  National   >  

ലോകത്തെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍: ഗ്യാന്‍ ദേവ് ഓജ

Published : 26th May 2018 | Posted By: sruthi srt

ജയ്പൂര്‍: ലോകത്തെ ആദ്യ ആദിവാസി നേതാവും അവര്‍ക്കിടയിലെ ആദ്യ ദിവ്യനും ഹനുമാന്‍ ആണെന്ന് ബിജെപി നേതാവ്.രാംഘട്ടിലെ നേതാവ് ഗ്യാന്‍ ദേവ് ഓജയുടെതാണ് കണ്ടെത്തല്‍.
ശ്രീരാമനെ വനവാസത്തിനായി അയച്ച സമയത്താണ് ഹനുമാന്‍ തന്റെ ഗോത്രസേന രൂപീകരിച്ചത്. ശ്രീരാമനാണ് അവര്‍ക്ക് പരിശീലനം നല്‍കിയതെന്നും ഗ്യാന്‍ ദേവ് പറയുന്നു.

ഡോ.ബി.ആര്‍ അംബേദ്കറുടെ വിഗ്രഹത്തിനു താഴെയായി ഹനുമാന്റെ ചിത്രം വയ്ക്കുന്നത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. പട്ടികജാതി/പട്ടിക വര്‍ഗ ജനങ്ങള്‍ അവരെ ആദിവാസികളാണ് കരുതുന്നത്. അവര്‍ ഡോ. ബിആര്‍ അംബേദ്കറെ തങ്ങളുടെ ദൈവമായി കാണുന്നുണ്ടെങ്കില്‍, ലോകത്തെ ആദ്യ യഥാര്‍ത്ഥ ആദിവസി നേതാവ് ഹനുമാന്‍ ആണെന്ന് തിരിച്ചറിയണം. അദ്ദേഹമാണ് അവരുടെ ആദ്യ ദൈവം. അദ്ദേഹമാണ് ദലിതരെ പരിശീലിപ്പിച്ചതെന്നും ഗ്യാന്‍ ദേവ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss