|    Jan 24 Tue, 2017 3:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോകത്തിലെ 100 മല്‍സരക്ഷമതയുള്ള കമ്പനികളില്‍ ഖത്തര്‍ എയര്‍വെയ്‌സ്

Published : 8th August 2016 | Posted By: SMR

ദോഹ: ലോകത്തിലെ ഏറ്റവും മല്‍സരക്ഷമതയുള്ള 100 കമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഇടംപിടിച്ചു. ബൂസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് ഇന്നലെ പുറത്തുവിട്ട പട്ടികയിലാണ് ഖത്തര്‍ എയര്‍വെയ്‌സും സ്ഥാനം പിടിച്ചത്. അഞ്ച് ഗള്‍ഫ് കമ്പനികളോടൊപ്പമാണ് ഖത്തര്‍ എയര്‍വെയ്‌സിനെയും എണ്ണിയിരിക്കുന്നത്.
എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയം, ഇത്തിഹാദ് എയര്‍വെയ്‌സ്, അല്‍സുവൈദി ഇലക്ട്രോണിക്‌സ്, ഇത്തിസാലാത്ത്, സാബിക്ക് എന്നീ ഗള്‍ഫ് കമ്പനികളാണ് ഖത്തര്‍ എയര്‍വെയ്‌സിനു പുറമെ പട്ടികയിലുള്ളത്.
ആഗോളാടിസ്ഥാനത്തില്‍ പെട്ടെന്നുള്ള വളര്‍ച്ച പരിഗണിച്ചാണ് കമ്പനികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2006 മുതല്‍ പുറത്തുവിടുന്ന പട്ടികയില്‍ പശ്ചിമേഷ്യന്‍ കമ്പനികളുടെ എണ്ണം ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്.
ബൂസ്റ്റണ്‍ ഗ്രൂപ്പിന്റെ വേള്‍ഡ് കോംപറ്റേറ്റീവ് ലിസ്റ്റിന്റെ പത്താം വാര്‍ഷികം വിപുലമായാണ് ആഘോഷിക്കുന്നതെന്ന് ബൂസ്റ്റണ്‍ ഗ്രൂപ്പ് ദുബയ് ഓഫിസ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റ്യാനോ റിസി പറഞ്ഞു. പട്ടികയിലുള്ള പശ്ചിമേഷ്യന്‍ കമ്പനികളുടെ വരുമാനം 2009-2014 കാലയളവിനേക്കാള്‍ 2016ല്‍ 1.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയം, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുടെ വരുമാനം ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ഗള്‍ഫ് കമ്പനികളുടെ വരുമാനം 800 കോടി മുതല്‍ 1330 കോടി അമേരിക്കന്‍ ഡോളര്‍ വരെയായി ഉയര്‍ന്നതായും ക്രിസ്റ്റ്യാനോ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക