|    Feb 23 Fri, 2018 12:27 am
FLASH NEWS

ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍

Published : 13th December 2017 | Posted By: kasim kzm

തൃശൂര്‍: 916 സ്വര്‍ണത്തില്‍ പണിതീര്‍ത്ത രണ്ടു കിലോഗ്രാമോളം തൂക്കംവരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ നടക്കുന്ന ജിമിക്കി ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി കെ ശ്രീരാമനും ഡോ. ബോബി ചെമ്മണൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന ജിമിക്കികളുടെ വന്‍ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. ജിമിക്കി ഫെസ്റ്റ് ഡിസംബര്‍ 30ന് അവസാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss