|    Nov 21 Tue, 2017 10:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു

Published : 7th November 2017 | Posted By: fsq

 

ജമ്മു: ചെനാബ് നദിക്ക് കുറുകെ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു. 59 മീറ്റര്‍ ഉയരമുള്ള പാലം ജമ്മു കശ്മീരിലെ രേസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് നിര്‍മിക്കുന്നത്. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് ഈഫല്‍ ഗോപുരത്തേക്കാള്‍ 30 മീറ്റര്‍ ഉയരം കൂടുതലാണ്. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ പാത പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മിക്കുന്നത്. 2019 മേയില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ എന്‍ജിനീയറിങ് ബോര്‍ഡ് അംഗം എം കെ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 8 വരെ തീവ്രതയുള്ള ഭൂചലനങ്ങളെ വരെ അതിജീവിക്കാന്‍ പാലത്തിന് കഴിയും. 1.3 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതിയിലേറെ ജോലികള്‍ പൂര്‍ത്തിയായി. 2004ല്‍ തുടങ്ങിയ പാലത്തിന്റെ പണി 2008ല്‍ നിര്‍ത്തിവച്ചിരുന്നു. ഈ ഭാഗത്തെ അതിശക്തമായ കാറ്റില്‍ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയര്‍ന്നതോടെയാണു പണി നിര്‍ത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോള്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാമെന്ന നിബന്ധനയില്‍ പണി പുനരാരംഭിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക