|    Oct 23 Mon, 2017 12:57 am
Home   >  Todays Paper  >  page 7  >  

ലോകത്തിന് തെളിവ് നല്‍കണം സിപിഐ

Published : 8th October 2016 | Posted By: SMR

ഹൈദരാബാദ്: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം കെട്ടുകഥയാണെന്ന പ്രതീതി പാകിസ്താന്‍ അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ചെറുക്കാന്‍ ആക്രമണം സംബന്ധിച്ച് കേന്ദ്രം ലോകത്തിനു തെളിവുകള്‍ നല്‍കണമെന്ന് സിപിഐ. മിന്നലാക്രമണത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് സംശയമൊന്നുമില്ല. സ്വാഭാവികമായും ജനങ്ങള്‍ അത് വിശ്വസിച്ചിട്ടുണ്ട്. എന്നാല്‍, ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര രംഗത്ത് പാകിസ്താന്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ലോകത്തിനു മുന്നില്‍ നാം തെളിവു നല്‍കണം. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. മിന്നലാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്ന ഉടന്‍ ബിജെപി അതിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നാണ് പറഞ്ഞത്. എന്നാല്‍, ആക്രമണത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ അവര്‍ സൈന്യത്തെ അപമാനിക്കുകയാണെന്ന് ആരോപിച്ചു. ആക്രമണത്തിന്റെ പ്രശസ്തി ഏറ്റെടുക്കുന്നവര്‍ തന്നെ അതിന്റെ ഉത്തരവാദിത്തവും ഏല്‍ക്കണം. മിന്നലാക്രമണത്തിന്റെ സത്യാവസ്ഥ സംശയിക്കുന്നവരുടെ രാജ്യസ്‌നേഹത്തെയാണ് ബിജെപി ചോദ്യം ചെയ്യുന്നതെന്നും റെഡ്ഡി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക