|    Jun 26 Mon, 2017 5:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകചെസ്സ് ചാംപ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ് ജയം

Published : 2nd December 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ  മൂന്നാം തവണയും നോര്‍വെ താരം മാഗ്‌നസ് കാള്‍സണ് കിരീടം. റഷ്യയുടെ സെര്‍ജി കര്യാക്കിനെയാണ് തോല്‍പ്പിച്ചാണ്  കാള്‍സണ്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. പ്ലേ ഓഫിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ്  കാള്‍സന്റെ വിജയം. അദ്ദേഹത്തിന്റെ 26ാം ജന്മദിനം കുടിയായിരുന്നു ഇന്നലെ. 12 ഗെയിമുകള്‍ പൂര്‍ത്തിയായപ്പോഴും നില 66 ല്‍ ഒപ്പത്തിനൊപ്പമായതോടെ കളി പ്ലേഓഫിലേക്ക് നീളുകയായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററും ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുമുള്ള കാള്‍സണ്‍നെ കളിയുടെ ഒരു ഘട്ടത്തില്‍ ഒമ്പതാം റാങ്കുകാരനായ കര്യാക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി.
കാര്യാക്ക് എട്ടാം ഗെയിമില്‍ വിജയിച്ച് സമ്മര്‍ദമേറ്റിയെങ്കിലും പത്താം ഗെയിമിലൂടെ കാള്‍സണ്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പ്ലേ ഓഫില്‍ വിജയിച്ച് കാള്‍സണ്‍ തുടര്‍ച്ചയായ മൂന്നാം കിരീടം കരസ്ഥമാക്കുകയായിരുന്നു. മൂന്നാം തവണയും കിരീട ജേതാവാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മല്‍സരശേഷം കാള്‍സണ്‍ പ്രതികരിച്ചു. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ താരംം വിശ്വനാഥന്‍ ആന്ദിനെ തോല്‍പ്പിച്ചായിരുന്നു കാള്‍സണ്‍ ജേതാവായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക