|    Apr 27 Fri, 2018 6:27 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ട്: ഇന്ന് തീക്കളി

Published : 10th November 2016 | Posted By: SMR

ബെലോ ഹൊറിസോന്റെ: ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലാസിക്കെന്നു വാഴ്ത്തപ്പെടുന്ന ബ്രസീല്‍-അര്‍ജന്റീന ത്രില്ലര്‍ ഇ ന്ന്. ബ്രസീലിലെ ബെലോ ഹൊറിസോന്റോയിലാണ് ലോകം കാത്തിരുന്ന ഈ അങ്കം. 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ മേഖല യോഗ്യതാറൗണ്ടിലാണ് ഈ വമ്പന്‍മാരുടെ ബലപരീക്ഷണം.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ബ്രസീലും അര്‍ജന്റീനയും അവസാനായി കൊമ്പുകോര്‍ത്തത്. ബ്യൂനസ് ഐറിസില്‍ അന്നു നടന്ന കളിയില്‍ എസെക്വില്‍ ലവേസ്സിയിലൂടെ അര്‍ജന്റീന ആദ്യം മുന്നിലെത്തിയിരുന്നെങ്കിലും ലൂക്കാസ് ലിമയുടെ ഗോളില്‍ ബ്രസീല്‍ 1-1ന്റെ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
ഇന്നു നടക്കുന്ന മറ്റു യോഗ്യതാമല്‍സരങ്ങളില്‍ കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലി കൊളംബിയയെയും ഉറുഗ്വേ ഇക്വഡോറിനെയും പരാഗ്വേ പെറുവിനെയും വെനിസ്വേല ബൊളീവിയയെയും നേരിടും.
ദുരന്ത
ഭൂമിയിലേക്ക് വീണ്ടും മഞ്ഞപ്പട
രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷക്കണക്കിനു വരുന്ന ബ്രസീല്‍ ആരാധകരുടെ കണ്ണീര്‍വീണ ഗ്രൗണ്ടിലേക്ക് മഞ്ഞപ്പട ഇന്നു വീണ്ടുമെത്തുകയാണ്. 2014ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോട് 1-7ന്റെ ദയനീ യ തോല്‍വിയേറ്റുവാങ്ങി ബ്രസീ ല്‍ ലോകത്തിനു മുന്നില്‍ പരിഹാസ്യരായത് ഇതേ സ്റ്റേഡിയത്തിലായിരു ന്നു. രണ്ടു വര്‍ഷം പിന്നിട്ടും അ ന്നത്തെ തോല്‍വി തങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് ബ്രസീല്‍ താരങ്ങ ള്‍ സമ്മതിക്കുന്നുണ്ട്. ഈ ദുരന്തത്തിന്റെ ഓര്‍മകളില്‍ നിന്ന് ബ്രസീലുകാര്‍ കരകയറണമെങ്കില്‍ മഞ്ഞക്കുപ്പായക്കാര്‍ ഇന്നു വിജയനൃത്തം ചവിട്ടണം. ചിരവൈരികള്‍ കൂടിയായ അര്‍ജന്റീനയെ സ്വന്തം കാണികള്‍ക്കു മുന്നില്‍ തകര്‍ത്തുവിടാനായാല്‍ ആരാധകരുടെ കണ്ണീരൊപ്പാനാവുമെന്നാണ് ബ്രസീല്‍ ടീമിന്റെ വിശ്വാസം.
ഇന്നു ജയിക്കുകയാണെങ്കില്‍ യോഗ്യതാറൗണ്ടിലെ ഒന്നാംസ്ഥാനം ഭദ്രമാക്കാനും ബ്രസീലിനു സാധിക്കും. നിലവില്‍ 10 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആറു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം 21 പോയിന്റോടെയാണ് ബ്രസീല്‍ തലപ്പത്തുനില്‍ക്കുന്നത്. ഇന്നത്തെ മല്‍സരം കൂടാതെ യോഗ്യതാറൗണ്ടില്‍ എട്ടു  കളികള്‍ കൂടിയാണ് മഞ്ഞപ്പടയ്ക്ക് ശേഷിക്കുന്നത്.
തിരിച്ചടികള്‍ മറക്കാന്‍
അര്‍ജന്റീന
യോഗ്യതാറൗണ്ടില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട അര്‍ജന്റീന ഇന്നു ജയത്തോടെ അത് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. അവ സാന മൂന്നു മല്‍സരങ്ങളിലും ജയിക്കാന്‍ അര്‍ജന്റീനയ്ക്കായിട്ടില്ല. അവസാനമല്‍സരത്തില്‍ പരാഗ്വേയോട് 0-1ന്റെ അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയ അര്‍ജന്റീന അതിനു മുമ്പത്തെ കളികളില്‍ പെറു, വെനിസ്വേല എന്നിവരുമായി 2-2ന്റെ സമനില വഴങ്ങുകയും ചെയ്തിരുന്നു.
10 മല്‍സരങ്ങളില്‍ നിന്നു നാലു വീതം ജയവും സമനിലയും രണ്ടു തോല്‍വിയുമുള്‍പ്പെടെ 16 പോയിന്റുമായി അര്‍ജന്റീന ആറാംസ്ഥാനത്താണ്. ലോകകപ്പിനു നേരിട്ട് യോഗ്യത ഉറപ്പിക്കാന്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യണമെന്നുള്ളതിനാല്‍ ഇന്നത്തേതുള്‍പ്പെടെ ഇനിയുള്ള കളികളെല്ലാം അര്‍ജന്റീനയ്ക്ക് നിര്‍ണായകമാണ്.
ലയണല്‍ മെസ്സി ഃ നെയ്മര്‍
ലോക ഫുട്‌ബോളിലെ രണ്ടു സൂപ്പര്‍ താരങ്ങ ളും അടുത്ത സുഹൃത്തുക്കളുമായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും മുഖാമുഖം വരുന്നുവെന്നതാണ് മല്‍സരത്തിന്റെ മറ്റൊരു ആകര്‍ഷണം. സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കുവേണ്ടി ഗോളുകള്‍ വാരിക്കൂട്ടി കുതിക്കുന്ന ഈ ജോടി ഇന്ന് തങ്ങളുടെ രാജ്യത്തിനായി രണ്ടു ഭാഗങ്ങളില്‍ നില്‍ക്കുമ്പോള്‍ ആരാവും കസറുകയെന്ന് കണ്ടുതന്നെ അറിയണം.
കഴിഞ്ഞ കോപ അമേരിക്കയുടെ ഫൈനലിലെ തോല്‍വിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കുകയും പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ചെയ്ത മെസ്സി പരിക്കില്‍ നിന്നു മുക്തനായാണ് ഇന്നു ടീമില്‍ തിരിച്ചെത്തുന്നത്. പരിക്കു ഭേദമാവാത്തതിനാല്‍ തുടര്‍ച്ചയായി മൂന്നു കളികള്‍ മെസ്സിക്കു നഷ്ടമായിരുന്നു.
യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍ നിന്ന് മൂന്നെണ്ണത്തില്‍ മാത്രമേ മെസ്സിക്കു കളിക്കാനായിട്ടുള്ളൂ. ഈ മൂന്നു മ ല്‍സരങ്ങളിലും അര്‍ജന്റീന വിജയക്കൊടി പാറിച്ചിരുന്നു. നെയ്മറും മെസ്സിയും മാത്രമല്ല ഇരുടീമിലെയും മിന്നുംതാരങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഫിലിപ്പെ കോട്ടീഞ്ഞോ, റോബര്‍ട്ടോ ഫി ര്‍മിനോ എന്നിവരും  പുത്തന്‍ സെന്‍സേഷനായ ഗബ്രിയേല്‍ ജീസസും ബ്രസീലിനായി കളത്തിലിറങ്ങുമ്പോള്‍ മറുഭാഗത്ത് മാഞ്ചസ്റ്റ ര്‍ സിറ്റി ഗോളടിവീര ന്‍ സെര്‍ജിയോ അഗ്വേറോ, പിഎസ്ജി സ്റ്റാര്‍ എയ്ഞ്ചല്‍ ഡിമരിയ എന്നിവര്‍ അര്‍ജന്റീന നിരയിലുമുണ്ടാവും.
ചിലി-കൊളംബിയ പോര് കസറും
ബ്രസീല്‍-അര്‍ജന്റീന ക്ലാസിക്കാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതെങ്കിലും മറ്റൊരു ശ്രദ്ധേയമായ മല്‍സരം കൂടി ഇന്നുണ്ട്. ചിലി- കൊളം ബിയ മല്‍സരമാണ് കാണികളെ ഹരം കൊള്ളിക്കാനൊരുങ്ങുന്നത്. പോയിന്റ് പട്ടികയി ല്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ് കൊളംബിയയും ചിലിയും.
ഫോമില്ലാത്തതിനെത്തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നു പുറത്താക്കപ്പെട്ട സൂപ്പര്‍ താരം റഡാമെല്‍ ഫല്‍കാവോ കൊളംബിയന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന മല്‍സരം കൂടിയാണിത്.
അതേസമയം, നാലു കളികളില്‍ വിലക്ക് നേരിടുന്ന ഗാരി മെഡലിന്റെ സേവനം ഇന്നു ചിലിക്കു ലഭിക്കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss