|    Jan 17 Wed, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകകപ്പ് യോഗ്യത: ബ്രസീല്‍, കൊളംബിയ ജയിച്ചു; ചിലിയെ പരാഗ്വേ വീഴ്ത്തി

Published : 3rd September 2016 | Posted By: SMR

ക്വിറ്റോ/ ബൊഗോട്ട: ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മല്‍സരങ്ങളില്‍ ഗ്ലാമര്‍ ടീമുകളായ ബ്രസീലിനും കൊളംബിയക്കും ജയം. എന്നാ ല്‍ കോപ അമേരിക്ക ജേതാക്ക ളായ ചിലി അപ്രതീക്ഷിത തോ ല്‍വിയേറ്റുവാങ്ങി.
എവേ മല്‍സരത്തില്‍ ഇക്വഡോറിനെയാണ് ബ്രസീല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തത്. പുതിയ സെന്‍സേഷന്‍ ഗബ്രിയേല്‍ ജീസസ് ഇരട്ടഗോളോടെ മഞ്ഞപ്പടയുടെ ജയത്തിനു ചുക്കാന്‍പിടിച്ചു.
ആദ്യ ഗോള്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ നെയ്മറുടെ വകയായിരുന്നു. ബ്രസീലിന്റെ മൂന്നു ഗോളും രണ്ടാംപകുതിയിലായിരുന്നു. ഇക്വഡോറിനെതിരേ അവരുടെ നാട്ടില്‍ 33 വര്‍ഷത്തിനു ശേഷം ബ്രസീലിന്റെ ആദ്യ ജയം കൂടിയാണിത്. റിയോ ഒളിംപിക്‌സ് ഫുട്‌ബോളില്‍ സ്വര്‍ണമണിഞ്ഞ ശേഷം കാനറികള്‍ കളിച്ച ആദ്യമല്‍സരവുമാണിത്‌വെനിസ്വേലയ്‌ക്കെതിരായ കളിയില്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസും (45ാം മിനിറ്റ്) ടോറസുമാണ് (81) കൊളംബിയയുടെ സ്‌കോറര്‍മാര്‍.
ചിലിക്കെതിരേ കളി തുടങ്ങി 10 മിനിറ്റിനകം തന്നെ രണ്ടു ഗോളുകള്‍ നേടി പരാഗ്വേ വിജയമുറപ്പിച്ചിരുന്നു. ഓസ്‌കര്‍ റൊമേറേയും (ആറാം മിനിറ്റ്) ഡാ സില്‍വയുമാണ് (8) പരാഗ്വേയ്ക്കായി ലക്ഷ്യംകണ്ടത്. ആര്‍ത്യുറോ വിദാല്‍ ചിലിയുടെ ഗോള്‍ മടക്കി.
ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയിന്റോടെയാണ് അര്‍ജന്റീന തലപ്പത്തു നില്‍ക്കുന്നത്. 13 പോയിന്റ് വീതമുള്ള ഉറുഗ്വേ, കൊളംബിയ, ഇക്വഡോര്‍ എന്നിവരാണ് രണ്ട് മുത ല്‍ നാലു വരെ സ്ഥാനങ്ങളില്‍. 12 പോയിന്റുമായി ബ്രസീല്‍ അഞ്ചാമതാണ്.
ജപ്പാനെ യുഎഇ
അട്ടിമറിച്ചു
ടോക്കിയോ: ലോകകപ്പിന്റെ ഏഷ്യന്‍ മേഖലാ യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ ശക്തരായ ജപ്പാനെ യുഎഇ 1-2ന് അട്ടിമറിച്ചു.
മറ്റു പ്രധാന മല്‍സരങ്ങളി ല്‍ ദക്ഷിണ കൊറിയ 3-2ന് ചൈനയെയും ആസ്‌ത്രേലിയ 2-1ന് ഇറാറഖിനെയും പരാജയപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day