|    Jan 21 Sat, 2017 11:08 pm
FLASH NEWS

ലോകകപ്പ് യോഗ്യത: അമേരിക്കയും മെക്‌സിക്കോയും കസറി

Published : 4th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ലോകകപ്പിനുള്ള കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും ഉജ്ജ്വല ജയം. നാലാംറൗണ്ടില്‍ അമേരിക്ക 6-0ന് സെന്റ് വിന്‍സെന്റിനെ തരിപ്പണമാക്കുകയായിരുന്നു.
ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റിയന്‍ പുലിസിക്കാണ് അമേരിക്കയുടെ ഹീറോ. ബോബി വുഡ്, മാറ്റ് ബെസ് ലര്‍, ജോസി അല്‍റ്റിഡോര്‍, ജെസ്റ്റന്‍ എന്നിവര്‍ ഓരോ തവണ അമേരിക്കയ്ക്കു വേണ്ടി ലക്ഷ്യംകണ്ടു.
എന്നാല്‍, മെക്‌സിക്കോ 3-1ന് എല്‍ സാല്‍വദോറിനെയാണ് തോല്‍പ്പിച്ചത്. മറ്റു മല്‍സരങ്ങളില്‍ ഹോണ്ടുറാസ് 2-1ന് കാനഡയെയും കോസ്റ്ററിക്ക 1-0ന് ഹെയ്ത്തിയെയും പനാമ 2-0ന് ജമൈക്കയെയും പരാജയപ്പെടുത്തി. ട്രിനിഡാഡ് ആന്റ് ടൊബാഗോയും ഗ്വാട്ടിമാലയും തമ്മിലുള്ള മല്‍സരം 2-2ന് പിരിഞ്ഞു.
യൂറോപ്പില്‍ ഇന്ന് അരങ്ങേറുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് സ്ലൊവാക്യയെയും ലോക ചാംപ്യന്‍മാരായ ജര്‍മനി നോര്‍വയെയും ചെക്ക് റിപബ്ലിക്ക് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെയും എതിരിടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക