|    Apr 26 Thu, 2018 5:39 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകകപ്പ് യോഗ്യതാ റൗണ്ട്: ഫ്രാന്‍സ് 1 – ഹോളണ്ട് 0, പോഗ്ബ ഓറഞ്ച് വീഴ്ത്തി

Published : 12th October 2016 | Posted By: SMR

ആംസ്റ്റര്‍ഡാം/ ടോര്‍ഷാന്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യൂറോപ്യന്‍ മേഖലാ യോഗ്യതാറൗണ്ടില്‍ വമ്പന്‍മാരുടെ പോരില്‍ ഫ്രാന്‍സിനു വിജയം. ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായ ഹോളണ്ടിനെ അവരുടെ മൈാതനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രഞ്ച് പട കീഴടക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ വിജയഗോള്‍.
അതേസമയം, യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സിക്‌സറടിച്ച് കരുത്തുകാ ട്ടി. ഗ്രൂപ്പ് ബിയില്‍ ഫറോ ഐലന്‍ഡ്‌സിനെയാണ് പറങ്കിപ്പട ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കു മുക്കിയത്. യുവതാരം ആ ന്ദ്രെ സില്‍വയുടെ ഹാട്രിക്കാണ് പോര്‍ച്ചുഗലിനു മിന്നുന്ന വിജയം സമ്മാനിച്ചത്.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ സ്വീഡന്‍ 3-0ന് ബള്‍ഗേറിയയെയും ഗ്രൂപ്പ് ബിയില്‍ ഹംഗറി 2-0ന് ലാത്വിയയെയും സ്വിറ്റ്‌സര്‍ലന്‍ഡ് 2-1ന് അന്‍ഡോറയെയും ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയ 3-2ന് ഓസ്ട്രിയയെയും അയര്‍ലന്‍ഡ് 3-1ന് മാള്‍ഡോവയെയും പരാജയപ്പെടുത്തി.
ഗ്രൂപ്പ് ജിയില്‍ മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനും ഇറ്റലി യും ജയം കൊയ്തു. സ്‌പെയി ന്‍ 2-0ന് അല്‍ബേനിയയെ യും ഇറ്റലി 3-2ന് മാസിഡോണിയയെയുമാണ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം 6-0ന് ജിബ്രാള്‍ട്ടറിനെയും ഗ്രീസ് 2-0ന് എസ്റ്റോണിയയെയും ബോസ്‌നിയ ഹെര്‍സെഗോവിന 2-0ന് സൈപ്രസിനെ യും ഗ്രൂപ്പ് ഐയില്‍ ഐസ്‌ലന്‍ഡ് 2-0ന് തു ര്‍ക്കിയെയും ഉക്രെയ്ന്‍ 3-0ന് കൊസോവോയെയും ക്രൊയേഷ്യ 1-0ന് ഫിന്‍ലന്‍ഡിനെയും കീഴടക്കി.
ഡച്ചിനെ തകര്‍ത്ത് പോഗ്ബ വെടിയുണ്ട
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്റ്റാര്‍ പോള്‍ പോഗ്ബയുടെ വെടിയുണ്ടയാണ് ഹോളണ്ടിനെ തകര്‍ത്തത്. ആംസ്റ്റര്‍ഡാമില്‍ നടന്ന കളിയുടെ 30ാം മിനിറ്റിലായിരുന്നു ഓറഞ്ചിനെ അമ്പരപ്പിച്ച പോഗ്ബയുടെ വണ്ടര്‍ ഗോള്‍. 30 വാര അകലെ നിന്ന് പോഗ്ബ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഡച്ച് ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ സ്റ്റകലെന്‍ബര്‍ഗിനെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.
ഒന്നാംപകുതിയില്‍ ഹോളണ്ടിന് പെന ല്‍റ്റിയിലൂടെ സമനില ഗോളിനുള്ള അവസരം ലഭിക്കേണ്ടതായിരുന്നു. ഡച്ച് സ്‌ട്രൈക്ക ര്‍ വിന്‍സെന്റ് ജാന്‍സനിന്റെ ഷോട്ട് ഫ്രഞ്ച് ഡിഫന്റര്‍ ലോറെന്റ് കോസിയെന്‍ലി ബോ ക്‌സിനുള്ളില്‍ വച്ച് കൈകൊണ്ട് തടുത്തിട്ടെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.
രണ്ടാംപകുതിയിലും ഹോളണ്ടിന് സമനില ഗോളിന് സുവര്‍ണാവസരം ലഭിച്ചു. പക്ഷെ ഇത്തവണ പകരക്കാരനായി ഇറങ്ങിയ മെംഫിസ് ഡിപായുടെ ക്ലോസ്‌റേഞ്ച് ഷോട്ട് ഗോളി ഹ്യൂഗോ ലോറിസ് വിഫലമാക്കുകയായിരുന്നു.
ഈ വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് ഒന്നാംസ്ഥാനത്തേക്കുയര്‍ന്നു. മൂന്നു മ ല്‍സരങ്ങൡ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റാണ് ഫ്രാന്‍സിന്റെ സമ്പാദ്യം. ഇതേ പോയിന്റോടെ സ്വീഡനാണ് തൊട്ടുതാഴെയുള്ളത്. നാലു പോയിന്റുള്ള ഹോളണ്ടിനാണ് മൂന്നാംസ്ഥാനം.
ഗ്രൂപ്പിലെ മറ്റു കളിയില്‍ ബള്‍ഗേറിയക്കെതിരേ ഒല ടോയിവൊനെന്‍, ഓസ്‌കര്‍ ഹിലിയെമാര്‍ക്ക്, വിക്ടര്‍ വിന്‍ഡെലോഫ് എന്നിവരാണ് സ്വീഡന്റെ സ്‌കോറര്‍മാര്‍.
സൂപ്പര്‍ സില്‍വ; പറങ്കിപ്പടയോട്ടം
ആദ്യ യോഗ്യതാ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാ ങ്ങിയ പോര്‍ച്ചുഗല്‍ പിന്നീട് അവിസ്മരണീയ കുതിപ്പാണ് നടത്തുന്നത്. തുടര്‍ച്ചയായി രണ്ടു കളികളിലും എതിരാളികളെ 6-0ന് പറങ്കിപ്പട നിഷ്പ്രഭമാക്കിയിരുന്നു.
അന്‍ഡോറയ്‌ക്കെതിരേ കഴിഞ്ഞയാഴ്ച നടന്ന മല്‍സരത്തില്‍ ക്യാപ്റ്റനും സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാലു ഗോള്‍ പ്രകടനമാണ് പോര്‍ച്ചുഗലിന് തുണയായതെങ്കില്‍ ഇത്തവണ യുവതാരം ആന്ദ്രെ സില്‍വയുടെ ഊഴമായിരുന്നു. ഫറോ ഐലന്‍ഡ്‌സിനെതിരേ ഹാട്രിക്കുമായാണ് സില്‍വ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. 12, 22, 37 മിനിറ്റുകളിലായിരുന്നു സില്‍വയുടെ ഹാട്രിക് പ്രകടനം. ക്രിസ്റ്റ്യാനോ (65ാം മിനിറ്റ്), ജാവോ കാന്‍സെലോ (90), ജാവോ മോട്ടീഞ്ഞോ (90) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി.
തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും ജയിച്ച സ്വിറ്റ്‌സര്‍ലന്‍ഡാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാംസ്ഥാനത്ത്. ആറു പോയിന്റോടെ പോര്‍ച്ചുഗല്‍ രണ്ടാമതുണ്ട്.
സ്‌പെയിനും ഇറ്റലിയും വീണ്ടും വിജയവഴിയില്‍
കഴിഞ്ഞയാഴ്ച നടന്ന ക്ലാസിക് പോരില്‍ 1-1നു സമനില സമ്മതിച്ചു പിരിഞ്ഞ സ്‌പെയിനും ഇറ്റലിയും കഴിഞ്ഞ കളിയില്‍ വെന്നിക്കൊടി പാറിച്ച് വീണ്ടും വിജവഴിയില്‍ തിരിച്ചെത്തി. ഗ്രൂപ്പ് ജിയില്‍ അല്‍ബേനിയക്കെതിരേ 2-0ന്റെ അനായാസ വിജയമാണ് സ്‌പെയിന്‍ നേടിയതെങ്കില്‍ മാസിഡോണിയക്കെതിരേ ഇറ്റലി 3-2നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
ഡിയേഗോ കോസ്റ്റ (55ാം മിനിറ്റ്), നൊലിറ്റോ (63) എന്നിവരാണ് സ്‌പെയിനിനായി വലകുലുക്കിയത്. മാസിഡോണിയക്കെതിരേ അവരുടെ മൈതാനത്ത് സിറോ ഇമ്മൊബൈലിന്റെ ഇരട്ടഗോള്‍ ഇറ്റലിയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ആന്ദ്രെ ബെലോറ്റിയാണ് മറ്റൊരു സ്‌കോറര്‍.
ഏഴു പോയിന്റ് വീതം നേടി സ്‌പെയി നും ഇറ്റലിയുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
ഏഴാം സെക്കന്റില്‍ ഗോള്‍; ബെന്‍ടെക്കെയ്ക്ക് റെക്കോഡ്
ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഗോ ള്‍ കുറിച്ച സ്‌ട്രൈക്കര്‍ ക്രിസ്റ്റിയന്‍ ബെ ന്‍ടെക്കേയായിരുന്നു ജിബ്രാള്‍ട്ടറിനെതിരേ ബെല്‍ജിയം ഹീറോ. വേഗമേറിയ ഗോ ള്‍ മാത്രമല്ല ഈ മല്‍സരത്തില്‍ ഹാട്രിക്കും കുറിച്ചാണ് ബെന്‍ടെക്കെ വിജയനായകനായത്.
കളി തുടങ്ങി ഏഴാം സെക്കന്റില്‍ തന്നെ ബെന്‍ടെക്കെ എതിര്‍ വലകുലുക്കിയപ്പോള്‍ അതു പുതിയ ചരിത്രമായി മാറി. 1993ല്‍ ഇംഗ്ലണ്ടിനെതിരേ സാന്‍മരിനോയ്ക്കുവേണ്ടി ഡേവിഡ് ഗ്വലെറ്റെറി എട്ടാം സെക്കന്റില്‍ നേടിയ ഗോളാണ് ഇതോടെ പഴങ്കഥയായത്.
ഗ്രൂപ്പ് എച്ചില്‍ കളിച്ച മൂന്നു മല്‍സരങ്ങളി ലും വിജയിച്ച ബെല്‍ജിയവും ഗ്രീസും ഒമ്പത് പോയിന്റ് വീതം നേടി ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss