|    May 22 Mon, 2017 9:14 pm
FLASH NEWS

ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം

Published : 6th October 2016 | Posted By: SMR

മോസ്‌കോ: 2018 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ദിനം ലോക ഫുട്‌ബോളിലെ വമ്പന്‍മാരെല്ലാം തന്നെ കളത്തിലിറങ്ങുന്നുണ്ട്. ആദ്യ റൗണ്ടില്‍ ശക്തരായ ബ്രസീല്‍ ബൊളീവിയെ നേരിടും.സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ തന്നെയാകും ടീമിന്റെ കുന്തമുന. നെയ്മര്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ടീമില്‍ തിരിച്ചെത്തിയത് ബ്രസീല്‍ പടയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
മറ്റൊരു മല്‍സരത്തില്‍ അര്‍ജന്റീനയുടെ ആദ്യ റൗണ്ടിലെ എതിരാളികള്‍ കരുത്തരായ പെറുവാണ്. വിരമിക്കലിന് ശേഷം ടീമില്‍ തിരിച്ചെത്തി മികച്ച പ്രകടനം നടത്തുന്ന ഇതിഹാസ താരം മെസിയിലാണ് അര്‍ജന്റൈന്‍ താരങ്ങളുടെ പ്രതീക്ഷ. ഹിഗൈ്വയ്‌നും അര്‍ജന്റീനന്‍ നിരയില്‍ ഇറങ്ങും. എന്നാല്‍ തുടര്‍ടച്ചയായ ക്ലബ് മല്‍സരങ്ങള്‍ കാരണം വിശ്രമത്തിലായിരുന്ന മെസി കളിക്കളത്തില്‍ ഇറങ്ങുമോ എന്ന് വ്യക്തമായിട്ടില്ല.
ഗ്രൂപ്പ് ജി വിഭാഗത്തില്‍ നടക്കുന്ന ക്ലാസിക് മല്‍സരത്തില്‍ കരുത്തന്‍മാരായ സ്‌പെയിനും ഇറ്റലിയും തമ്മില്‍ കൊമ്പുകോര്‍ക്കും. റൗണ്ട് ഒന്നില്‍ ഉറുഗ്വേ വെനസ്വേലെയോട് മല്‍സരിക്കും. ആദ്യമല്‍സരത്തില്‍ പരാഗ്വേയുടെ എതിരാളി കൊളംബിയയാണ്. കോപ്പാ അമേരിക്ക ചാംപ്യന്‍മാരായ ചിലി ഇക്വഡോറുമായാണ് മാറ്റുരക്കുന്നത്.
മറ്റ് വിഭാഗങ്ങളിലെ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ സൗദി അറേബ്യ ആസ്‌ത്രേലിയേയും റിപ്ലബിക് അയര്‍ലാന്‍ഡ് ജിയോര്‍ജിയോയും ആസ്ട്രിയ വെയ്ല്‍സിനേയും മെല്‍ഡോവ സെര്‍ബിയയേയും നേരിടും. കൊസോവോ ആദ്യ മല്‍സരത്തില്‍ ക്രയോട്ടിയയേയും തുര്‍ക്കി ഉക്രയിനേയും ഐസ് ലാന്‍ഡ് ഫിന്‍ലാന്‍ഡിനേയും ഫയര്‍ മക്കിഡോനിയ ഇസ്രായേലിനെയുമായും ഏറ്റുമുട്ടും.
ജപ്പന്‍ ഇറാഖ് മല്‍സരവും കൊറിയ റിപ്ലബ്ലിക് ഗത്തര്‍ മല്‍സരവും ചൈന സിറിയ മല്‍സരവും ഇന്ന് നടക്കുന്ന ലോകകപ്പിലെ യോഗ്യതാ മല്‍സരങ്ങളില്‍  ആദ്യ റൗണ്ടില്‍ ഇറങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day