|    Jul 23 Mon, 2018 11:18 pm
FLASH NEWS
Home   >  Sports  >  Football  >  

ലോകകപ്പ് യോഗ്യതാ മല്‍സരം: യൂറോപ്പില്‍ നിന്ന് ആദ്യ യോഗ്യത നേടി ബെല്‍ജിയം

Published : 5th September 2017 | Posted By: ev sports


ഏതന്‍സ്: ലോക രാജ്യങ്ങളുടെ കാല്‍പന്ത് പോരാട്ടത്തിന് യൂറോപ്പില്‍ നിന്ന് ആദ്യം യോഗ്യത നേടി ബെല്‍ജിയം. തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ ഗ്രീസിനെ തോല്‍പിച്ചാണ് ബെല്‍ജിയം യോഗ്യത കടമ്പ കടന്നത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. ആതിഥേയരായതിനാല്‍ റഷ്യയ്ക്ക് ലോകകപ്പ് യോഗ്യത ലഭിച്ചിരുന്നു. ഇതിനു പുറമെ, യൂറോപ്പില്‍ നിന്ന് മല്‍സരിച്ച് യോഗ്യത നേടിയ ആദ്യ രാജ്യമാണ് ബെല്‍ജിയം. ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കുന്ന ആറാമത്തെ രാജ്യമാണ് ബെല്‍ജിയം. യൂറോപ്യന്‍ മേഖലയിലെ ഗ്രൂപ്പ് എച്ചില്‍ നിന്ന്് ചാംപ്യന്മാരായാണ് ബെല്‍ജിയത്തിന്റെ റഷ്യന്‍ യാത്ര. എട്ട് മല്‍സരങ്ങള്‍ പിന്നിട്ട ബെല്‍ജിയം 22 പോയിന്റാണ് അക്കൗണ്ടിലാക്കിയത്. ഇത്രയും മല്‍സരങ്ങളില്‍ 35 ഗോള്‍ കണ്ടെത്തിയ ഏദന്‍ ഹസാര്‍ഡും സംഘവും ആകെ വഴങ്ങിയത് മൂന്ന് ഗോളുകളാണ്. ബെല്‍ജിയത്തിന്റെ പതിമൂന്നാം ലോകകപ്പായിരിക്കും റഷ്യയിലേത്.
ബെല്‍ജിയത്തിനും റഷ്യയ്ക്കും പുറമെ ബ്രസീല്‍, ജപ്പാന്‍, ഇറാന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് നിലവില്‍ ലോകകപ്പ് കളിക്കാന്‍ അര്‍ഹത നേടിയത്. ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീല്‍ ആദ്യ യോഗ്യത സ്വന്തമാക്കിയപ്പോള്‍ വടക്കേ അമേരിക്കന്‍- കരീബിയന്‍ മേഖലയില്‍ നിന്നാണ് മെക്‌സിക്കോ റഷ്യയിലേക്ക് എത്തിയത്. ഇറാനും ജപ്പാനും ഏഷ്യന്‍ മേഖലയില്‍ നിന്നും യോഗ്യത നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss