|    Jan 21 Sat, 2017 3:47 am
FLASH NEWS

ലോകകപ്പ് യോഗ്യതാറൗണ്ട്: കരുത്തുകാട്ടി ജര്‍മനിയും ഇംഗ്ലണ്ടും

Published : 10th October 2016 | Posted By: SMR

ബെര്‍ലിന്‍/ ലണ്ടന്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയും കരുത്തരായ ഇംഗ്ലണ്ടും ജയത്തോടെ കരുത്തുകാട്ടി. ഗ്രൂപ്പ് സിയില്‍ ജര്‍മനി ശക്തരായ ചെക് റിപബ്ലിക്കിനെ 3-0ന് കശാപ്പുചെയ്തപ്പോള്‍ ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ട് 2-0ന് മാള്‍ട്ടയെ തോല്‍പ്പിച്ചു. ഇരുടീമിന്റെയും തുടര്‍ച്ചയായ ര ണ്ടാം വിജയമാണിത്.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍ വടക്കന്‍ അയര്‍ലന്‍ഡ് 4-0ന് സാന്‍മരിനോയെയും അസെര്‍ബെയ്ജാന്‍ 1-0നു നോര്‍വെയെയും ഗ്രൂപ്പ് ഇയില്‍ മോണ്ടെനെഗ്രോ 5-0നു കസാക്കിസ്താനെയും അര്‍മേനിയ ഇതേ സ്‌കോറിനു റുമാനിയയെയും പോളണ്ട് 3-2ന് ഡെന്‍മാര്‍ക്കിനെയും ഗ്രൂപ്പ് എഫില്‍ സ്ലൊവേനിയ 1-0നു സ്ലൊവാക്യയെയും തോല്‍പ്പിച്ചു. സ്‌കോട്ട്‌ലന്‍ഡ്- ലിത്വാനിയ മല്‍സരം 1-1ന് അവസാനിക്കുകയായിരുന്നു.
മുള്ളര്‍ ഡബിളില്‍ ജര്‍മനി
ബയേണ്‍ മ്യൂണിക്ക് സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ ഇരട്ടഗോള്‍ മികവിലാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ജര്‍മനി ചെക്കിന്റെ കഥകഴിച്ചത്. 13, 65 മിനിറ്റുകളിലായിരുന്നു മുള്ളറുടെ ഗോളുകള്‍. മറ്റൊരു ഗോള്‍ 49ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ വകയായിരുന്നു.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ജര്‍മനി എതിരാളികളെ നിഷ്പ്രഭരാക്കി. മൂന്നു ഗോളുകള്‍ മാത്രമേ വഴങ്ങിയുള്ളൂവെന്നതില്‍ ചെക് ടീമിന് ആശ്വസിക്കാം.
തുടര്‍ച്ചയായി രണ്ടാമത്തെ യോഗ്യതാ മല്‍സരത്തിലാണ് ജ ര്‍മനി എതിരാളികളെ 3-0നു തുരത്തുന്നത്. ആദ്യ കളിയില്‍ നോര്‍വെയെയും അവര്‍ ഇതേ സ്‌കോറിന് തകര്‍ത്തിരുന്നു. നാളെ വടക്കന്‍ അയര്‍ലന്‍ഡിനെതിരേയാണ് ജര്‍മനിയുടെ അടുത്ത കളി.
സൗത്ത്‌ഗേറ്റ് ജയത്തോടെ തുടങ്ങി
ഒളികാമറ വിവാദത്തില്‍ കുടുങ്ങി പുറത്താക്കപ്പെട്ട സാം അലെര്‍ഡൈസിനു പകരം ഇംഗ്ലണ്ട് പരിശീലകസ്ഥാനത്തെത്തിയ ഗരെത് സൗത്ത്‌ഗേറ്റിന് ആദ്യ കളിയില്‍ പിഴച്ചില്ല. ദുര്‍ബലരായ മാള്‍ട്ടയ്‌ക്കെതിരേ വിജയത്തോടെ തന്നെ തുടങ്ങാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു.
ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളും നേടി ഇംഗ്ലണ്ട് വിജയമുറപ്പാക്കിയിരുന്നു. ഡാനിയേ ല്‍ സ്റ്റുറിഡ്ജ് (29ാം മിനിറ്റ്), ഡെലെ അലി (38) എന്നിവരാണ് ഇംഗ്ലീഷ് സ്‌കോറര്‍മാര്‍.
ലെവന്‍ഡോവ്‌സ്‌കിക്ക് ഹാട്രിക്
സൂപ്പര്‍ താരം റോബര്‍ട്ടെ ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക് മികവിലാണ് പോളണ്ട് 3-2നു ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയത്. 20, 36, 48 മിനിറ്റുകളിലായിരുന്നു ലെവയുടെ ഹാട്രിക് നേട്ടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക