|    Feb 23 Thu, 2017 11:13 am
FLASH NEWS

ലോകകപ്പ് യോഗ്യതാറൗണ്ട്: പോര്‍ച്ചുഗലിനും ഹോളണ്ടിനും മിന്നും ജയം

Published : 15th November 2016 | Posted By: SMR

ലിസ്ബണ്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യൂറോപ്യന്‍ മേഖലാ യോഗ്യതാ മല്‍സരത്തില്‍ യൂറോകപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനും ശക്തരായ ഹോളണ്ടിനും തകര്‍പ്പന്‍ ജയം. ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ പ്രമുഖ ടീമുകളും വിജയക്കൊടി പാറിച്ചു.
ഗ്രൂപ്പ് എയില്‍ ലക്‌സംബര്‍ഗിനെയാണ് ഹോളണ്ട് 3-1നുതകര്‍ത്തത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബള്‍ഗേറിയ 1-0ന് ബെലാറസിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ 4-1ന് ലാത്വി യയെ തുരത്തി. സ്വിറ്റ്‌സര്‍ല ന്‍ഡ് 2-0ന് ഫറോ ഐലന്‍ഡ്‌സിനെ യും ഹംഗറി 4-0ന് അന്‍ഡോറയെയും പരാജയപ്പെടുത്തി.
ഗ്രൂപ്പ് എച്ചില്‍ എസ്റ്റോണിയയെ ബെല്‍ജിയം വാരിക്കളയുകയായിരുന്നു. ഒന്നിനെതിരേ എട്ടു ഗോളുകളുടെ വമ്പന്‍ ജയമാണ് ബെല്‍ജിയം ആഘോഷിച്ചത്. സൈപ്രസ് 3-1ന് ജിബ്രാള്‍ട്ടറിനെ തോല്‍പ്പിച്ചപ്പോള്‍ ഗ്രീസും ബോസ്‌നിയ ഹെര്‍സെഗോവിനയും തമ്മിലുള്ള മല്‍സരം 1-1 നു പിരിഞ്ഞു.
ഗോളടിച്ചും പാഴാക്കിയും ക്രിസ്റ്റി
ലാത്വിയക്കെതിരായ മല്‍സരം പോര്‍ച്ചുഗീസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാ നോ റൊണാള്‍ഡോയ്ക്ക് ഒരേസമയം സന്തോഷവും നിരാശ യും നിറഞ്ഞതായിരുന്നു. ഇരട്ടഗോളോടെ ടീമിന്റെ ജയത്തിനു ചുക്കാന്‍പിടിക്കാനായത് ക്രിസ്റ്റിക്ക് ആഹ്ലാദമേകുമ്പോള്‍ പെനല്‍റ്റി പാഴാക്കിയത് അദ്ദേഹത്തിനെ നിരാശനാക്കും. 28ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ ടീമിന്റെ അക്കൗണ്ട് തുറന്നത്. 59ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയ്ക്ക് പെനല്‍റ്റിയിലൂടെ ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി.
67ാം മിനിറ്റില്‍ ആര്‍തര്‍ യുസിന്‍സിലൂടെ ലാത്വിയ ഒപ്പമെ ത്തി. മൂന്നു മിനിറ്റിനുള്ളില്‍ വി ല്യം കാര്‍വാലോയിലൂടെ പറങ്കികള്‍ ലീഡ് തിരിച്ചുപിടിച്ചു. 85ാം മിനിറ്റില്‍ ക്രിസ്റ്റിയിലൂടെ മൂന്നാം ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ ഇഞ്ചുറിടൈമില്‍ ബ്രൂണോ ആല്‍വസിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
നാലു മല്‍സരങ്ങളും ജയിച്ച സ്വിറ്റ്‌സര്‍ലന്‍ഡാണ് ഗ്രൂപ്പില്‍ തലപ്പത്ത്. ഒമ്പതു പോയിന്റുമായി പോര്‍ച്ചുഗല്‍ രണ്ടാമതുണ്ട്.
ഡിപായ് ഡബിളില്‍ ഓറഞ്ച് മധുരം
ഫോമില്ലാത്തതിന്റെ പേരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സ്ഥിരമായി സൈഡ് ബെഞ്ചിലാണെങ്കിലും തന്റെ പ്രതിഭ നഷ്ടമായിട്ടില്ലെന്ന് ഡച്ച് വിങര്‍ മെംഫിസ് ഡിപായ് തെളിയിച്ചു.
ലക്‌സംബര്‍ഗിനെതിരേ ഡിപായ് ഇരട്ടഗോളോടെ മിന്നിയപ്പോള്‍ ഹോളണ്ടിന് ജയം എളുപ്പമായി. 58, 84 മിനിറ്റുകളിലാണ് ഡിപായ് നിറയൊഴിച്ചത്. ആദ്യഗോള്‍ ആര്യന്‍ റോബന്റെ വകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക