|    Jul 20 Fri, 2018 10:17 pm
FLASH NEWS

ലോകകപ്പ് ഫുട്‌ബോള്‍ പ്രചാരണം: ആവേശം തീര്‍ത്ത് ജില്ലയിലും ഗോള്‍പെരുമഴ

Published : 28th September 2017 | Posted By: fsq

 

വിദ്യാനഗര്‍: പ്രായം എണ്‍പതു കഴിഞ്ഞിട്ടും കാല്‍ക്കരുത്തിന്റെ കളിയില്‍ തനിക്കിപ്പോഴും പഴയ ഉശിരുണ്ടെന്നു കാണിച്ച് വെറ്ററന്‍ ഫുട്‌ബോള്‍ താരം മുസ്തഫ മുതല്‍ അഞ്ച് വയസുകാരന്‍ ആത്മജ് വരെ ഗോളടിച്ച് വണ്‍മില്ല്യന്‍ ഗോള്‍ പരിപാടിയില്‍ പങ്കാളികളായപ്പോള്‍ ജില്ലയിലും ഗോള്‍പ്പെരുമഴ. കലക്ടറേറ്റ് വിഐപി കേന്ദ്രമായി നടന്ന ഗോള്‍ അടിക്കല്‍ മാമാങ്കം ജില്ലയില്‍ ഇരുന്നൂറിലധികം കേന്ദ്രങ്ങളിലാണ് ഉണ്ടായിരുന്നത്. ആദ്യ ഒരു മണിക്കൂറില്‍ 34,000 ഗോളുകളാണ് ജില്ലയില്‍ മാത്രം പിറന്നത്. ഫുട്‌ബോളിന്റെ കോട്ടകളായ കാസര്‍കോടും മലപ്പുറവും തമ്മിലായിരുന്നു ആദ്യമണിക്കൂറില്‍ പ്രധാനമല്‍സരം. മലപ്പുറം നേടിയത് 16,000ത്തോളം ഗോളുകളാണ്. രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മലപ്പുറം കാസര്‍കോടിനെ പിന്നിലാക്കി 67,009 ഗോളുകളുമായി ഒന്നാമതെത്തുകയായിരുന്നു.   ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണാര്‍ഥമാണ് കായിക-യുവജനക്ഷേമവകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും വണ്‍ മില്ല്യന്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെയാണ് അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറുന്നത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, നഗരസഭ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, എഡിഎം എച്ച് ദിനേശന്‍, ആര്‍ഡിഒ ഡോ.പി കെ ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss