|    Nov 17 Sat, 2018 2:55 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലോകകപ്പ് പ്രവചന മല്‍സര വിജയികള്‍

Published : 1st August 2018 | Posted By: kasim kzm

കോഴിക്കോട്: തേജസ് ദിനപത്രം അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഒരുക്കിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മല്‍സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ കെ ഷിബിന്‍രാജ്, മുന്‍ താരം വാഹിദ് ശാലി, തേജസ് മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
മൊത്തം മൂന്നുലക്ഷത്തിലധികം കൂപ്പണുകള്‍ ലഭിച്ചതില്‍ നൂറില്‍ താഴെ മാത്രമാണ് ശരിയുത്തരം ലഭിച്ചത്. ഇതില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പരിപാടിയില്‍ തേജസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഷാദ് തിരുന്നാവായ, പേഴ്‌സനല്‍ ആന്റ് മാര്‍ക്കറ്റിങ് മാനേജര്‍ വി അസ്‌ലം, പബ്ലിക്കേഷന്‍ മാനേജര്‍ വി എ മജീദ്, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ പ്രേംമുരളി പങ്കെടുത്തു.
വിജയികള്‍ക്ക് ഖത്തര്‍, യുഎഇ, മലേസ്യ എന്നീ രാജ്യങ്ങളിലേക്കുള്ള റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റുകളാണ് സമ്മാനം. ആഗസ്ത് മാസത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിജയികള്‍ക്കുള്ള യാത്രാ ടിക്കറ്റുകള്‍ കൈമാറും.
അബ്ദുല്‍സലാം സി(ചോലക്കല്‍ വീട്, പെരിങ്ങളം), ബഷീ ര്‍ പി കെ(നന്‍മ ഹൗസ്, കീഴൂര്‍, കണ്ണൂര്‍), മുഹമ്മദ് കാസിം എ പി(അസ്സന്റെ പുരക്കല്‍, ചാലിയം), അബൂബക്കര്‍ കെ (ചെള്ളാപ്പുറം, കണ്ണമംഗലം, വേങ്ങര), സഹദ് (ചൂരപ്പൂലാക്കല്‍ ഹൗസ്, മുനമ്പത്ത്, മറ്റത്തൂര്‍), അബ്ദുല്‍ ജലീല്‍ (ശാന്തിനഗര്‍, പറപ്പൂര്‍, മലപ്പുറം) എന്നിവര്‍ വിജയികളായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss