|    May 29 Mon, 2017 11:17 am
FLASH NEWS

ലോകകപ്പ് കബഡി; ഇന്ത്യ സെമിയില്‍

Published : 20th October 2016 | Posted By: SMR

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് കബഡിയുടെ സെമി ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു.  കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 69-18 ന് തറപറ്റിച്ചാണ് ഇന്ത്യ വിജയമാഘോഷിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ മികച്ച പ്രകടനമാണ് ഈ വര്‍ഷവും പുറത്തെുക്കുന്നത്. ഇന്ത്യക്കായി പ്രതീപ് നാര്‍വല്‍, അജയ് താക്കൂര്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. പ്രതീപ് നിര്‍ണായകമായ 13 പോയിന്റുകള്‍ ഇന്ത്യക്കായി നേടിത്തന്നപ്പോള്‍ അജയ് 11 പോയിന്റുകളും ടീമിനായി സമ്മാനിച്ചു.
ആദ്യ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. കൊറിയ ഇന്ത്യയെ ആദ്യ മല്‍സരത്തില്‍ത്തന്നെ അട്ടിമറിച്ചെങ്കിലും ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം മല്‍സരത്തില്‍ തിരിച്ചുവന്നു. ആദ്യ ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 174 പോയിന്റുകളാണ് ഇന്ത്യക്കുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day