|    Jan 21 Sat, 2017 6:55 pm
FLASH NEWS

ലോകകപ്പില്‍ 48 ടീമുകളെ ഉള്‍പ്പെടുത്താന്‍ പദ്ധതിയെന്ന് ഇന്‍ഫന്റിനോ

Published : 5th October 2016 | Posted By: SMR

സൂറിക്ക്: ലോകകപ്പ് ഫുട്‌ബോളില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റിനോ വ്യക്തമാക്കി. നിലവില്‍ 32 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പ് ഭാവിയില്‍ 48 ആയി ഉയര്‍ത്താനാണ് ഫിഫയുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ 40 ടീമുകളെ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് വെളിപ്പെടുത്തിയ ഇന്‍ഫന്റിനോ ഇത് കഴിഞ്ഞ ദിവസം 48 ആക്കി ഉയര്‍ത്തുകയായിരുന്നു.
ആകെ 48 ടീമുകള്‍ ലോകകപ്പിന് യോഗ്യത  കരസ്ഥമാക്കും. ഇതില്‍ 16 ടീമുകള്‍ക്ക് നേരിട്ട് ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും. ശേഷിക്കുന്ന 32 ടീമുകള്‍ ലോകകപ്പിനു വേദിയാവുന്ന രാജ്യത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് മല്‍സരിക്കും. ഇതില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അടുത്ത റൗണ്ടിലെത്തും. ആദ്യം യോഗ്യത നേടിയ 16 ടീമുകള്‍ക്കൊപ്പം ഈ ടീമുകള്‍ കൂടി ചേരുന്നതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടം പ്രഖ്യാപിക്കും.
ഈ വര്‍ഷം തന്നെ ഇതേക്കുറിച്ച് ഫിഫയില്‍ ചര്‍ച്ചകള്‍ നടക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നും ഇന്‍ഫന്റിനോ അറിയിച്ചു.
ലോകത്ത് ഫുട്‌ബോളിന്റെ പ്രചാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ലോകകപ്പ് വെറുമൊരു ടൂര്‍ണമെന്റ് മാത്രമല്ല, ഒരു സാമൂഹിക വിഷയം കൂടിയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക