|    Aug 16 Thu, 2018 9:00 pm
Home   >  Sports  >  Football  >  

ലോകകപ്പില്‍ ചരിത്രം എഴുതിയ ഗോളി അല്‍ ഹാദരി വിരമിച്ചു

Published : 7th August 2018 | Posted By: jaleel mv

 

ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന നേട്ടം കൈവരിച്ച ഈജിപ്ഷ്യന്‍ ഇതിഹാസ ഗോളി അ സ്സാം എല്‍ ഹാദരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരിമിച്ചു. 22വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം ഹാദരി കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് പ്രഖ്യാപിച്ചത്. അതേസമയം ഹാദരി ക്ലബ് ഫുട്‌ബോളില്‍ തുടരുമെന്നും അറിയിച്ചു. 1996ലാണ് ഈജിപ്തിനായി അരങ്ങേറ്റം കുറിച്ച ഹാദരി ഇതുവരെ 159 മല്‍സരങ്ങളില്‍ ഈജിപ്ത് ഗോള്‍വല കാത്തിട്ടുണ്ട്. ഈജിപ്ത് നാല് തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമില്‍ ഹാദരിയുണ്ടായിരുന്നു. നാല് തവണ ആഫ്രിക്കയിലെ മികച്ച ഗോളിയായും ഹാദരി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി ലോകകപ്പില്‍ സൗദി അറേബ്യക്കെതിരായ മല്‍സരത്തില്‍ ഇറങ്ങിയതോടെയാണ് ഏറ്റവും പ്രായം കൂടിയ ലോകകപ്പ് താരമെന്ന നേട്ടംഹാദരി കൈവരിച്ചത്. 45 വയസും 161 ദിവസവുമായിരുന്നു ഹാദരിയുടെ പ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss