|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകകപ്പിന് ചുറ്റും പന്ത് തട്ടി; കുട്ടി താരങ്ങള്‍ക്ക് ആവേശം

Published : 24th September 2017 | Posted By: fsq

 

കൊച്ചി: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് തൊട്ടടുത്ത് കാണാനായതിന്റെ ആവേശത്തിലായിരുന്നു സംസ്ഥാനത്തിന്റെ കൗമാരതാരങ്ങള്‍. ആകാംക്ഷ ആഹ്ലാദത്തിന് വഴിമാറിയപ്പോള്‍ ആര്‍പ്പുവിളികളോടെ അവര്‍ കപ്പിനെ വരവേറ്റു. ഫിഫ ലോകകപ്പിന് മുന്നോടിയായി കൊച്ചിയില്‍ സംഘടിപ്പിച്ചുവന്ന മിഷന്‍ ഇലവന്‍ മില്യണ്‍ പ്രോഗ്രാമിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയ കുട്ടികള്‍ക്കായാണ് ട്രോഫി എത്തിച്ചത്. അംബേദ്ക്കര്‍ സ്റ്റേഡിയത്തിലേ കൃത്രിമ പുല്‍പ്രതലത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഫിഫ കപ്പ് പ്രദര്‍ശിപ്പിച്ചത്. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കാല്‍പ്പന്തുമായി മൈതാനത്തിറങ്ങിയത് കുട്ടികള്‍ക്ക് ഇരട്ടിയാവേശമായി. കൗമാരതാരങ്ങള്‍ക്കൊപ്പം പന്തുതട്ടിയ സെപ്പി കുട്ടികളോട് ലോകകപ്പ് വിശേഷങ്ങളും പങ്കുവെച്ചു. കൊച്ചിയില്‍ലോകകപ്പ് ട്രോഫി പര്യടനത്തിന് ലഭിച്ച ആവേശസ്വീകരണത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം കൊച്ചിയില്‍ ഈ ആവേശം ടൂര്‍ണമെന്റില്‍ മുഴുവന്‍ പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള വിന്നേഴ്‌സ് ട്രോഫി ഒരു ദിവസം കൂടുതല്‍ കൊച്ചിയില്‍ തങ്ങും. നേരത്തെ നാളെ കൊല്‍ക്കത്തയ്ക്ക് കൊണ്ടുപോകുവാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്.  ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ ആതിഥ്യം സ്വീകരിച്ചാണ് ഒരു പകല്‍ കൂടി ട്രോഫി കൊച്ചിയില്‍ ഉണ്ടാവുക. ഫോര്‍ട്ട്‌കൊച്ചിയില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ട്രോഫി  പ്രദര്‍ശിപ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss