|    Jul 22 Sun, 2018 10:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകകപ്പിന്റെ സ്വാധീനം രാജ്യത്ത് പ്രകടമാവുന്നു: ബെയ്ച്ചുങ് ഭുട്ടിയ

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ തന്നെ ഗുണപരമായ സ്വാധീനം രാജ്യത്ത് പ്രകടമായെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ബെയ്ച്ചുങ് ഭുട്ടിയ. ധാരാളം ഫുട്‌ബോള്‍ അക്കാദമികളും പ്രാദേശിക ക്ലബ്ബുകളും ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുക്കം ആരംഭിച്ചെന്നും ഭുട്ടിയ പറഞ്ഞു. ഒക്ടോബര്‍ 6 മുതല്‍ 28 വരെ രാജ്യത്തിന്റെ വിവിധ മൈതാനങ്ങളില്‍ ലോകകപ്പ് പന്ത് ഉരുളുമ്പോള്‍ അത് ഇന്ത്യയില്‍ ഒരു മാറ്റത്തിന് തുടക്കമിടും. കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഈ ടൂര്‍ണമെന്റ് പ്രധാന ഘടകമാവും. ലോകകപ്പ് രാജ്യത്തെ ചെറുകിട കളിക്കാര്‍ക്ക് വലിയ പ്രചോദനം നല്‍കും. ഇതിനകം തന്നെ ലോകകപ്പ് വിജയമായിക്കഴിഞ്ഞുവെന്നും ബെയ്ച്ചുങ് ഭുട്ടിയ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss