|    Jan 21 Sat, 2017 4:34 pm
FLASH NEWS

ലോകകപ്പിനുശേഷം പിക്വെ സ്പാനിഷ് ജഴ്‌സി അഴിക്കും

Published : 12th October 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് പ്രതിരോധത്തിലെ അവിഭാജ്യഘടകമായ ജെറാര്‍ഡ് പിക്വെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കാനൊരുങ്ങുന്നു. 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് 29കാരനായ താരം പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സ്‌പെയിന്‍ 2-0ന് അല്‍ബേനിയയെ പരാജയപ്പെടുത്തിയ ശേഷമാണ് ബാഴ്‌സലോണ ഡിഫന്റര്‍ കൂടിയായ പിക്വെ ഇക്കാര്യമറിയിച്ചത്.
കാറ്റലന്‍ വംശജനായ പി ക്വെ ദേശീയ ജഴ്‌സിയണിയുമ്പോള്‍ പലപ്പോഴും ദേശീയ പതാക കാണാതിരിക്കാന്‍ കൈഭാഗം മറയ്ക്കാറുണ്ടെന്ന് ട്വിറ്ററിലൂടെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ലോകകപ്പിനു ശേഷം ടീമിലുണ്ടാവില്ലെന്ന് താരം പറഞ്ഞത്. ”സ്‌പെയിനിനായി കളിക്കുമ്പോള്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്താനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. അക്കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. ഞാന്‍ ദേശീയ ടീമിലുണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. അതുകൊണ്ട് തന്നെയാണ് കളി നിര്‍ത്തുന്നത്”- പിക്വെ വികാരധീനനായി പറഞ്ഞു.
2010ല്‍ ലോകകപ്പും 2012ല്‍ യൂറോ കപ്പും നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു പിക്വെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക